ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു; കു​ഞ്ഞി​നെ എ​നി​ക്ക് വേ​ണ്ട; ഇ​ത​ര​സം​സ്ഥാ​ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​ത്തൊ​മ്പ​തു​കാ​രി പെ​ൺ​കു​ട്ടി

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മൊ​ഴി പു​റ​ത്ത്. കു​ഞ്ഞി​നെ വേ​ണ്ടെ​ന്ന് യു​വ​തി ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യെ (സി​ഡ​ബ്ല്യു​സി) അ​റി​യി​ച്ചു. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും വ​യ​റ്റി​ല്‍ കൊ​ഴു​പ്പ് അ​ടി​ഞ്ഞ​താ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് പ​ഠ​ന​ത്തി​നൊ​പ്പം ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു യു​വ​തി. അ​വി​ടെ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തു​മൊ​ന്നും അ​യാ​ള്‍ അ​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള​ള യു​വ​തി​യെ അ​ധി​കൃ​ത​ര്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം യു​വ​തി പ​റ​ഞ്ഞ​ത്. വ​യ​റ്റി​ലെ അ​സു​ഖ​ത്തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​രു​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത് ക​ഴി​ക്കാ​നാ​ണ് വീ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നു​മാ​ണ് യു​വ​തി ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വ​രു​ടെ അ​മ്മ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. അ​ച്ഛ​നും അ​നു​ജ​ത്തി​യും വീ​ട്ടി​ലു​ണ്ട്. മൂ​ന്നു​മാ​സ​മാ​യി യു​വ​തി​യും വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. യു​വ​തി ആ​ശു​പ​ത്രി വി​ടു​ന്ന​തോ​ടെ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം. മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി കാ​രാ​ട്ടു​പൊ​യി​ല്‍ കെ.​പി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​റി​ല്‍ നി​ന്നും ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത ഷെ​രീ​ഫി​നെ താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

‘മാ​ന്യ​ത വി​ട്ടാ​ല്‍ നെ​ഞ്ച​ത്ത് ക​യ​റി താ​ള​മേ​ളം ച​വി​ട്ടും’; ത​ല​സ്ഥാ​ന​ത്ത് ക​ണ്ട​ത് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്; പോ​ലീ​സി​നെ​തി​രെ ഭീ​ഷ​ണി​യു​മാ​യി സി​പി​എം നേ​താ​വ്

പാ​ല​ക്കാ​ട്: പോ​ലീ​സി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു. പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് സി​ഐ​ക്കെ​തി​രെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ. ഭീ​ഷ​ണി. ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രോ​ട് മാ​ന്യ​ത വി​ട്ട് പെ​രു​മാ​റി​യാ​ൽ, നെ​ഞ്ച​ത്ത് ക​യ​റി താ​ള​മേ​ളം ച​വി​ട്ടു​മെ​ന്നാ​ണ് താ​ക്കീ​ത്. പോ​ലീ​സ് ഗു​ണ്ടാ​യി​സം കാ​ണി​ച്ചാ​ൽ, അ​തി​നെ ഒ​തു​ക്കാ​നു​ള്ള ക​രു​ത്ത് ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്കു​ണ്ടെ​ന്നും ഇ​ഡി​യെ ആ​ക്ര​മി​ച്ച​ത് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് മാ​ത്ര​മാ​ണെ​ന്നും പൂ​രം കാ​ണാ​ൻ കി​ട​ക്കു​ന്ന​തേ​യു​ള്ളൂ​വ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ റെ​യ്ഡി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ആ​യി​രു​ന്നു ഭീ​ഷ​ണി പ്ര​സം​ഗം. “നോ​ര്‍​ത്തി​ലൊ​രു സി​ഐ​യു​ണ്ട്. അ​വ​ന് വ​ല്ലാ​ത്ത ചൊ​റി​ച്ചി​ലാ​ണ്. ആ ​ചൊ​റി​ച്ചി​ലൊ​ന്നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യോ​ടും ക​മ്മ്യൂ​ണി​സ്റ്റു​കാ​രോ​ടും കാ​ണി​ക്കാ​ന്‍ നി​ക്ക​രു​ത് എ​ന്നാ​ണ് താ​ക്കീ​താ​യി പ​റ​യാ​നു​ള​ള​ത്. മാ​ന്യ​ത​യാ​ണെ​ങ്കി​ല്‍ അ​ധി​ക മാ​ന്യ​ത കാ​ണി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ള്‍. മാ​ന്യ​ത വി​ട്ടാ​ല്‍ നി​ന്‍റെ നെ​ഞ്ച​ത്ത് ക​യ​റി താ​ള​മേ​ളം ച​വി​ട്ടും ഞ​ങ്ങ​ള്‍. ഇ​തൊ​ക്കെ…

Read More

ക​ല്ലു​കെ​ട്ടി താ​ഴ്ത്തു​മ്പോ​ൾ ത​ങ്ക​മ്മ ജീ​വ​ന് വേ​ണ്ടി പി​ട​ഞ്ഞു; വ​ള​യും ക​മ്മ​ലും അ​ട​ക്കം ക​വ​ർ​ന്ന​ത് ആ​റ​ര പ​വ​ൻ; അ​യ​ൽ​വാ​സി​യാ​യ ബ​ന്ധു അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് എ​ൺ​പ​തു​കാ​രി ത​ങ്ക​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഞെ​ട്ടി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ത​ങ്ക​മ്മ​യെ പ്ര​തി പ്ര​കാ​ശ​ൻ കാ​യ​ലി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യ​ത് ജീ​വ​നോ​ടെ​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം ത​ങ്ക​മ്മ മ​രി​ച്ചു​വെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി സ്വ​ർ​ണം ക​വ​ർ​ന്ന​ത്. തു​ട​ർ​ന്ന് കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച്, മൃ​ത​ദേ​ഹം പൊ​ങ്ങി​വ​രാ​തി​രി​ക്കാ​ൻ ക​ല്ലു​ക​ൾ കെ​ട്ടി​വെ​ച്ച് കാ​യ​ലി​ലേ​ക്ക് ത​ള്ളു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​യ​ലി​ൽ വീ​ഴു​മ്പോ​ഴും ജീ​വ​നു​ണ്ടാ​യി​രു​ന്ന ത​ങ്ക​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ വെ​ള്ളം ക​യ​റി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും ത​ങ്ക​മ്മ​യു​ടെ അ​ക​ന്ന ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ പ്ര​കാ​ശ​നാ​ണ് ക്രൂ​ര​മാ​യ ഈ ​കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. സ്വ​ർ​ണ​വും പ​ണ​വും ക​വ​രാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ഇ​യാ​ൾ വൃ​ദ്ധ​യെ ല​ക്ഷ്യ​മി​ട്ട​ത്. വ​ള​യും ക​മ്മ​ലും അ​ട​ക്കം ആ​റ​ര പ​വ​ൻ സ്വ​ർ​ണ​മാ​ണ് പ്ര​തി ത​ങ്ക​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ക​മ്മ​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ മ​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും, മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ…

Read More

പി​ണ​റാ​യി​യു​ടെ നി​ർ​ദേ​ശം ഗോ​വി​ന്ദ​ന് കി​ട്ടി; മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി സി​പി​എം. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് അം​ഗ​ത്വം പു​തു​ക്കി ന​ൽ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി​യ​ത്. പി​ബി അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് അം​ഗ​ത്വം പു​തു​ക്കി​യ​ത്. ബി​നീ​ഷ് കോ​ടി​യേ​രി നാ​ലു​ത​വ​ണ അ​പേ​ക്ഷി​ച്ചി​ട്ടും അം​ഗ​ത്വം പു​തു​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തെ കേ​സി​ൽ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​നീ​ഷി​നെ സി​പി​എം അം​ഗ​ത്വ​ത്തി​ൽ നി​ന്ന് നീ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ബ്രാ​ഞ്ചി​ലാ​ണ് ബി​നീ​ഷി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ല​ഹ​രി​കേ​സി​ൽ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പാ​ർ​ട്ടി നീ​ക്കി​യ​ത്. 2023ൽ ​ബി​നീ​ഷ് കേ​സി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​യി​രു​ന്നു.

Read More

സ്വ​ന്തം വ​നി​താ തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മം;​ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ചാ​യി​രു​ന്നു വീ​ഡി​യോ പ​ക​ർ​ത്തൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ചെ​ക്കാ​ല​മു​ക്ക് സ്വ​ദേ​ശി രാ​ഹു​ല്‍ പി. ​അ​ശോ​ക് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ര്‍​ച്ച് 31-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ശു​ചി​മു​റി​യി​ലു​ള്ള വേ​സ്റ്റ് ബി​ന്നി​ല്‍ ഒ​ളി​കാ​മ​റ​യും പ​വ​ര്‍ ബാ​ങ്കും വെ​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കാ​മ​റ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു. കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Read More

വീ​ണ​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള തെ​ളി​വു​ക​ൾ കി​ട്ടി; ഡ​യ​റി​യി​ലെ പേ​രു​ക​ളെ​ക്കു​റി​ച്ചും ഫോ​ൺ​വി​ളി​ക​ളും ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ

കൊ​ച്ചി: പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​ക​ളി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ഡ​യ​റ​ക്ട​റേ​റ്റി​നെ അ​റി​യി​ച്ച് മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം വീ​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് നീ​ക്കം. ഡ​യ​റി​യി​ലു​ള്ള മ​റ്റ് പേ​രു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് തെ​ളി​വ് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു​വെ​ന്നും ഇ​ഡി പ​റ​യു​ന്നു. അ​തേ​സ​മ​യം, അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ ഉ​ട​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ഡി. ക​ണ്ടെ​ത്തി​യ ബാ​ങ്ക് വി​വ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. വീ​ണ​യു​ടെ പി​ടി​ച്ചെ​ടു​ത്ത ഫോ​ണും ക​ർ​ത്ത​യു​ടെ ലാ​പ്‌​ടോ​പ്പു​മ​ട​ക്കം വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 13 സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് റി​മാ​ൻ​ഡ്…

Read More