ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു; കു​ഞ്ഞി​നെ എ​നി​ക്ക് വേ​ണ്ട; ഇ​ത​ര​സം​സ്ഥാ​ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​ത്തൊ​മ്പ​തു​കാ​രി പെ​ൺ​കു​ട്ടി

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മൊ​ഴി പു​റ​ത്ത്. കു​ഞ്ഞി​നെ വേ​ണ്ടെ​ന്ന് യു​വ​തി ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യെ (സി​ഡ​ബ്ല്യു​സി) അ​റി​യി​ച്ചു.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും വ​യ​റ്റി​ല്‍ കൊ​ഴു​പ്പ് അ​ടി​ഞ്ഞ​താ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് പ​ഠ​ന​ത്തി​നൊ​പ്പം ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു യു​വ​തി. അ​വി​ടെ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തു​മൊ​ന്നും അ​യാ​ള്‍ അ​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള​ള യു​വ​തി​യെ അ​ധി​കൃ​ത​ര്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം യു​വ​തി പ​റ​ഞ്ഞ​ത്. വ​യ​റ്റി​ലെ അ​സു​ഖ​ത്തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​രു​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത് ക​ഴി​ക്കാ​നാ​ണ് വീ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നു​മാ​ണ് യു​വ​തി ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​വ​രു​ടെ അ​മ്മ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. അ​ച്ഛ​നും അ​നു​ജ​ത്തി​യും വീ​ട്ടി​ലു​ണ്ട്. മൂ​ന്നു​മാ​സ​മാ​യി യു​വ​തി​യും വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

യു​വ​തി ആ​ശു​പ​ത്രി വി​ടു​ന്ന​തോ​ടെ കു​ഞ്ഞി​നെ ആ​ല​പ്പു​ഴ​യി​ലെ ശി​ശു വി​ഹാ​റി​ലേ​ക്ക് മാ​റ്റും. അ​വി​ടെ അ​റു​പ​ത് ദി​വ​സം പ​രി​ച​രി​ക്കും. ഈ ​സ​മ​യം വ​രെ കു​ഞ്ഞി​നെ അ​മ്മ​യ്ക്ക് വേ​ണ​മെ​ങ്കി​ല്‍ കൊ​ണ്ടു​പോ​കാം. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞാ​ല്‍ ശി​ശു​ക്ഷേ​മ​സ​മി​തി ഏ​റ്റെ​ടു​ക്കും. അ​തു​ക​ഴി​ഞ്ഞാ​ല്‍ അ​മ്മ​യ്ക്ക് അ​വ​കാ​ശ​മു​ന്ന​യി​ക്കാ​നാ​വി​ല്ല.

അ​തേ​സ​മ​യം, കു​ഞ്ഞി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​ഡ​ബ്ല്യു​സി അ​റി​യി​ച്ചു. ചൈ​ല്‍​ഡ്‌​ലൈ​ന്‍ വ​ഴി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ കു​ഞ്ഞു​മാ​യി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment