ബംഗളൂരു: കർണാടക ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിൽത്തന്നെ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന് മുതിർന്ന നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി (72) മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നു രാവിലെയാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയിൽ തന്നെ തുടരുമെന്നും എംഎൽഎയായി പ്രവർത്തിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി. രാമലിംഗ റെഡ്ഡിയുടെ രാജി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതിച്ഛായയ്ക്കു കടുത്ത തിരിച്ചടിയായിരിക്കുകയാണ്. തനിക്ക് ആരോടും വ്യക്തിപരമായ ദേഷ്യമില്ലെന്നും രാജിക്കത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായും റെഡ്ഡി അറിയിച്ചു. ബംഗളൂരു നഗരവികസന വകുപ്പ് തനിക്കു നൽകുമെന്നു നേരത്തെ ഉറപ്പ് നൽകിയിരുന്നതായി റെഡ്ഡി അവകാശപ്പെട്ടു.”സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയത്ത് എനിക്കു മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഡി.കെ. ശിവകുമാർ എന്റെ വീട്ടിൽ വന്ന്, അദ്ദേഹം എപ്പോൾ മുഖ്യമന്ത്രിയായാലും ബംഗളൂരു നഗരവികസന വകുപ്പ് എനിക്ക് നൽകുമെന്ന് ഉറപ്പുതന്നിരുന്നു…’ റെഡ്ഡി പറഞ്ഞു. വ്യാഴാഴ്ച പ്രഖ്യാപിച്ച വകുപ്പ് വിഭജനത്തിൽ…
Read MoreDay: June 5, 2026
ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ല; മാസപ്പടി കേസിൽ നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമെന്ന് ഷോൺ ജോർജ്
തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. “നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉൾപ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നൽകിയ ജിഎസ്ടി…
Read Moreആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് ; പുറമ്പോക്കിലെന്ന് താലൂക്ക് സർവേ റിപ്പോർട്ട്
അടിമാലി: ആനച്ചാലിലെ സ്വകാര്യ കന്പനിയുടെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്ന ഭൂമി ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവേയറുടെ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കഴിഞ്ഞദിവസം സമർപ്പിച്ചതായാണ് സൂചന. ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശനഭാഗം മാത്രമാണ് പട്ടയഭൂമിയിലുള്ളതെന്നും തൂണുകൾ ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ സ്ഥിതിചെയ്യുന്നതു സർക്കാർ പുറമ്പോക്ക് ഭൂമിയിലാണെന്നുമാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ഇതോടെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർത്തനാനുമതി നൽകുന്നതു കൂടുതൽ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏപ്രിൽ 19നാണ് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് അനുമതി നൽകുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന യോഗത്തിൽ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തന തടസം സംബന്ധിച്ച് ജില്ലാ കളക്ടർ വിശദീകരിച്ചിരുന്നു. നിർമാണം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾ നിർമാണവേളയിൽ ത്തന്നെ നോട്ടീസ്…
Read Moreനാല്പത് ലക്ഷംരൂപ വരുമാനവും ബിഎംഡബ്ല്യു കാറും സ്വന്തമായുള്ള യുവാവിന് ഉറങ്ങാൻ സാധിക്കുന്നില്ല, താൻ പാവപ്പെട്ടവനാണെന്ന തോന്നലിൽ ജീവിക്കുന്നു, രോഗാവസ്ഥയെകുറിച്ച് വിശദീകരണവുമായി ഡോക്ടർ
പ്രതിവർഷം 40 ലക്ഷം രൂപ ശമ്പളവും സ്വന്തമായി ബിഎംഡബ്ല്യു കാറും ഉണ്ടായിട്ടും താൻ ദരിദ്രനാണെന്ന് കരുതി ഉറക്കം നഷ്ടപ്പെട്ട ഗുഡ്ഗാവ് സ്വദേശിയായ 34കാരനായ യുവാവിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേടുന്നത്. എവർഹോപ്പ് ഓങ്കോളജിയുടെ സഹസ്ഥാപകനും ഡോക്ടറുമായ സണ്ണി ഗാർഗ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ മാനസികാവസ്ഥ പങ്കുവെച്ചതും ഇതിന് പിന്നിലെ മനഃശാസ്ത്രം വിശദീകരിച്ചതും. ഇന്ത്യയിലെ ഉയർന്ന വരുമാനക്കാരായ 1% ആളുകളിൽ ഒരാളായിട്ടും ഈ യുവാവ് നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന് പിന്നിലെ കാരണങ്ങൾ ഡോക്ടർ വിശദീകരിക്കുന്നു. പണ്ട് ആളുകൾ തങ്ങളെക്കാൾ താഴെയുള്ളവരുമായോ അല്ലെങ്കിൽ സ്വന്തം നാട്ടിലെ സാധാരണക്കാരുമായോ ആണ് തങ്ങളെ താരതമ്യം ചെയ്തിരുന്നത്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും ലിങ്ക്ഡ്ഇനും കാരണം 28 വയസ്സിൽ സ്റ്റാർട്ടപ്പ് വിറ്റ് 80 കോടി നേടുന്നവരുമായാണ് ആളുകൾ സ്വയം താരതമ്യം ചെയ്യുന്നത്. വരുമാനം കൂടുമ്പോഴും അതിനേക്കാൾ വേഗത്തിൽ പ്രതീക്ഷകളും ആഗ്രഹങ്ങളും…
Read Moreറോഡരികിലെ കൂടകളെല്ലാം നിറഞ്ഞുകവിഞ്ഞു; മഴയിൽ ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുർഗന്ധം; പ്രതിഷേധമായി നാട്ടുകാർ
കോട്ടയം: റോഡരികില്‍ മാലിന്യങ്ങള്‍ സംഭരിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂടകള്‍ നിറഞ്ഞ് കവിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. തദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പാലിറ്റികളുമാണ് റോഡരികില്‍ കുപ്പിയുടെ ആകൃതിയിലും കമ്പി നെറ്റ് ഉപയോഗിച്ചും കൂടകള്‍ സ്ഥാപിച്ചിരിക്കുന്നത്. വേസ്റ്റുകള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്. വീടുകളിലെ വേസ്റ്റ് ഹരിതകര്‍മ സേനാംഗങ്ങള്‍ എത്തി സംഭരിക്കാറുണ്ടെങ്കിലും എല്ലാവിധ മാലിന്യങ്ങളും കൊണ്ടുപോകാറില്ല. ഈ സാഹചര്യത്തിലാണ് പൊതുനിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കൂടകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്. മിക്കയിടത്തും കൂടകളെല്ലാം നിറഞ്ഞ് പുറത്തേക്ക് മാലിന്യങ്ങളെത്തുന്ന നിലയിലാണ്. കൂടകള്‍ നിറഞ്ഞതോടെ ആളുകള്‍ ഇതിനു സമീപം മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. കടകള്‍ക്കു സമീപം പ്രധാന കവലകളില്‍ മാലിന്യക്കൂടകള്‍ നിറഞ്ഞിരിക്കുന്നത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടിട, ഗാര്‍ഹിക മാലിന്യങ്ങളും സമീപത്ത് കൂടിക്കിടക്കുകയാണ്. കൃത്യമായി അധികൃതര്‍ വേസ്റ്റുകള്‍ നീക്കം ചെയ്യണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ. മഴക്കാലമായതോടെ ഇതില്‍ വെള്ളംവീണ് രോഗാണുക്കളുടെ ഉറവിടമായി ഇവിടം മാറുകയാണ്. പലയിടത്തും ദുര്‍ഗന്ധം…
Read Moreഎന്റെ ശരീരത്തിലുള്ള 11 കോടിയുടെ മുഴുവൻ സ്വർണവും രാജ്യത്തിനുവേണ്ടി ഞാൻ ദാനം ചെയ്യും; വൈറലായി ഗോൾഡ്മാൻ ഓഫ് ബിഹാറിന്റെ പുതിയ പ്രഖ്യാപനം
ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ പ്രേം സിംഗിനെ ആരും ഒന്നു നോക്കിനിന്നുപോകും. ‘ഗോൾഡ്മാൻ ഓഫ് ബിഹാർ’ എന്നറിയപ്പെടുന്ന പ്രേം സിംഗ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. പക്ഷേ, ഇത്തവണത്തെ ചർച്ചാ വിഷയം സ്വർണം വാങ്ങിക്കൂട്ടുന്നതല്ലെന്നതാണ് ശ്രദ്ധേയം. മറിച്ച് രാജ്യം ആവശ്യപ്പെട്ടാൽ തന്റെ ശരീരത്തിലുള്ള കോടികളുടെ സ്വർണം മുഴുവൻ ദാനം ചെയ്യാൻ തയാറാണെന്ന് പ്രഖ്യാപിച്ചതിലൂടെയാണ് വൈറലായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളുമാണ് പ്രേം സിംഗിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇനി പുതിയ സ്വർണം വാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭോജ്പൂർ ജില്ലയിലെ ബിഹിയ സ്വദേശിയായ പ്രേം സിംഗ് ദിവസവും ധരിക്കുന്നത് ചെറിയ അളവിലുള്ള സ്വർണമൊന്നും അല്ല. 6 കിലോ 300 ഗ്രാം സ്വർണമാണ് എപ്പോഴും അദ്ദേഹം ധരിച്ചുകൊണ്ട് നടക്കുന്നത്. ഇന്നത്തെ മാർക്കറ്റ് വില വെച്ച്…
Read Moreജില്ലാ ജനറല്‍ ആശുപത്രി വളപ്പിലെ ഔഷധ സസ്യതോട്ടത്തിന് സമീപം കഞ്ചാവ് ചെടി; കസ്റ്റഡിയിലെടുത്ത് എക്സൈസ്
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി വളപ്പില്‍നിന്നു കഞ്ചാവ് ചെടി കണ്ടെത്തി. ജില്ലാ ജനറല്‍ ആശുപത്രി കണ്ണ് പരിശോധനാ കേന്ദ്രത്തിനു സമീപത്തെ ഔഷധ സസ്യതോട്ടത്തിലെ മതിലിനോട് ചേര്‍ന്നാണ് രണ്ടു മാസം പ്രായമുള്ള ആറു സെന്റിമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതോടെ എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിനു സമീപത്തെത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്. ഇത് കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് എക്സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ഹരിഹരന് പോറ്റി, ബി. ആനന്ദ് രാജ്, എം. നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ മാനുവേല്‍, എം. പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍…
Read Moreമഴക്കാലത്തെ നേരിടാം…കരുതലും കൈത്താങ്ങുമായി മൃഗസംരക്ഷണ വകുപ്പ്
കോട്ടയം: മൂന്നുമാസത്തോളം നീളുന്ന മണ്‍സൂണ്‍ കാലം അതിതീവ്ര മഴയും കാറ്റും കര്‍ഷകര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. കര്‍ഷകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Read Moreമാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി;സിഎംആർഎല്ലിന്റെ ഹർജി തള്ളി
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
Read Moreഞാൻ പറയുന്നത് വലിയ നേതാക്കളെക്കുറിച്ച്; തിരിഞ്ഞുപോലും നോക്കിയില്ല, കടുത്ത അവഗണന നേരിട്ടു’: പിണറായിയെക്കുറിച്ച് വിനോദിനി കോടിയേരി പറഞ്ഞതിങ്ങനെ…
കണ്ണൂര്‍: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നും കോടിയേരിയുടെ മരണശേഷം തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നും വിനോദിനി പറഞ്ഞു. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിമർശനം. ഉന്നതപദവിയിലിരിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പ്രവര്‍ത്തകരെക്കുറിച്ചല്ല താന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോയെന്നും വിനോദിനി ചോദിച്ചു. പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി (ശിപാര്ശയ്ക്കൊന്നുമല്ല) പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന്…
Read More