കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ…
Read MoreDay: June 17, 2026
ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ; അധികാരികൾ അടിയന്തിര നടപടികൾ ശക്തമാക്കണം
ചിറക്കൽ: ആഫ്രിക്കൻ ഒച്ചിന്റെ ശല്യം മൂലം പൊറുതിമുട്ടി നാട്ടുകാർ. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ മേഖലകളിലാണ് വീണ്ടും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. വീടിന്റെയും കിണറിന്റെയും പരിസരങ്ങളിൽ ഒച്ച് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ചിറക്കൽ പുതിയതെരു ടൗൺ, ഓണപ്പറമ്പ് ഹെൽത്ത് സെന്റർ, കാഞ്ഞിരത്തറ സ്കൂൾ പരിസരം, പുഴാതി സോമേശ്വരി ക്ഷേത്രപരിസരം കൊല്ലറത്തിക്കൽ, വളപട്ടണം കീരിയാട്, കളരിവാതുക്കൽ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം കാരണം ആളുകൾ പ്രയാസമനുഭവിക്കുന്നത്.വീട്ടുകാർ ഒച്ചിനെ ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ മുട്ടയിട്ട് ഒച്ചുകൾ ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ വർഷം കീരിയാട്, കാട്ടാമ്പള്ളി ഭാഗങ്ങളിലും ഒച്ച് ശല്യം രൂക്ഷമായിരുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇവയെ നശിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.
Read Moreസ്വര്‍ണം കുറഞ്ഞുവെന്ന പേരിൽ പീഡനം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കേസ്
വൈപ്പിന്‍: സ്ത്രീധന പീഡന പരാതിയിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കോടതി ഉത്തരവിനെതുടർന്ന് കേസെടുത്തു. മാലിപ്പുറം തൈപ്പറമ്പില്‍ അലം (27), മാതാവ് ഐഷാബി (56) എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഞാറക്കല്‍ പോലീസ് കേസ് എടുത്തത്. അലമിന്റെ ഭാര്യ കോടതിയിൽ നൽകിയ ഹര്‍ജിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. 2021ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 30 പവന്റെ സ്വര്‍ണാഭരണങ്ങളാണ് അന്ന് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ ഇതുപോരാ 50 പവന് കൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ ആഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി കോടതിയിൽ നല്കിയ ഹര്‍ജിയിൽ ആരോപിച്ചു. മാത്രമല്ല സ്ത്രീധനമായി തനിക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃമാതാവിന്റെ കസ്റ്റഡിയിലാണെന്നും ഇത് ചോദിച്ചിട്ട് തിരികെ നൽകിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
Read Moreപെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പോലീസിനെ വണ്ടിയിടിപ്പിക്കാൻ ശ്രമം
കുന്നംകുളം : പെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചൊവ്വന്നൂർ മാന്തോപ്പ് കരിയാട്ത്ത് വീട്ടിൽ സനൽ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിർ (25), എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ അഞ്ചോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. കാറിൽ കിലോകണക്കിന് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനെ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന പോലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചതോടെ ഇവർ പോലീസിന്റെ വാഹനത്തെ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസും സ്ക്വാഡും ചേർന്ന് ഇവരെ കീഴ്പ്പെടുത്തി. 35 കിലോ കഞ്ചാവാണ് വിൽപ്പനയ്ക്കായി പ്രതികൾ സ്വിഫ്റ്റ് കാറിൽ കടത്തിയിരുന്നത്.കഞ്ചാവ് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുവാൻ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Read Moreചായക്കടകളില്‍ പോലും ഇക്കാര്യം കാണാനാകും; ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ
നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയിലെ പേമെന്റ് സംവിധാനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു സ്ലൊവേനിയന്‍ യുവതി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇന്ത്യയുടെ ക്യാഷ്ലെസ് പേമെന്റ് സംവിധാനത്തെ അവര്‍ പുകഴ്ത്തിയത്. ഇന്ത്യ കാണാനെത്തിയ ജുലിയ എന്ന സ്ലൊവേനിയന്‍ യുവതിയാണ് വീഡിയോ പങ്കുവച്ചത്. ഇന്ത്യയില്‍ വന്‍കിട ഷോപ്പിംഗ് മാളുകള്‍ മുതല്‍ വഴിയോരത്തെ ചെറിയ ചായക്കടകളില്‍ വരെ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. എല്ലായിടത്തും ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രയില്‍ ധാരാളം പണം കൈയില്‍ കരുതേണ്ടതില്ലെന്നും ജുലിയ പറയുന്നു. ഇന്ത്യയിലെ പേമെന്റ് സംവിധാനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും യുവതി പറയുന്നു. ‘ഇന്ത്യയില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യങ്ങളിലൊന്ന് എനിക്ക് കൂടുതല്‍ പണം കൈയില്‍ കരുതേണ്ടി വന്നില്ല എന്നതാണ്. ഞാന്‍ പോയ എല്ലായിടത്തും, ചെറിയ ചായക്കടയില്‍ പോലും, ക്യുആര്‍ കോഡ് സംവിധാനമുണ്ട്. അതുപയോഗിച്ച്…
Read Moreമഴക്കാലത്തെ ചർമസംരക്ഷണം; ഫംഗസ് ബാധ നിയന്ത്രിക്കാം
മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്.അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം. വിവരങ്ങൾക്കു കടപ്പാട്:ഡോ. ശ്രീരേഖ പണിക്കർകൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
Read Moreസ്കൂൾ ഓഫീസ് കുത്തിത്തുറന്ന് മൂവായിരം രൂപ കവർന്നു; പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം; പ്രതികളെ തിരഞ്ഞ് പോലീസ്
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവ.യുപി സ്കൂളിൽ ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് മൂവായിരം രൂപ കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലേക്ക് ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കേ അറ്റത്തുള്ള മുറിയിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെ മൂന്നു വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാൽ, പുലർച്ചെ നാലിനു ശേഷമായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തുടർക്കഥയായി സാമൂഹികവിരുദ്ധ ശല്യംസ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മാത്രം രണ്ടു തവണയാണ് സമാനമായ രീതിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. മുൻപ് സ്കൂളിലെ ബാത്റൂം ഫിറ്റിംഗ്സുകളും പൈപ്പുകളും പുറത്തെ ടാപ്പുകളും…
Read Moreദേശീയപാതാ നിർമാണത്തിലെ അശാസ്ത്രീയത: വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് സിപിഐ
ആലപ്പുഴ: ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തി നെതിരേ സിപിഐയുടെ നേതൃത്വത്തിൽ ജില്ലാ വ്യാപകമായി പ്രതിഷേധസമരം സംഘടിപ്പിച്ചു. ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകൾക്ക് സമാന്തരമായി നിർമിക്കുന്ന ഓടകളുടെ അശാസ്ത്രീയത കാരണം ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് പാർട്ടി പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയത്. നിർമാണത്തിന്റെ ഭാഗമായി അടച്ചുമൂടപ്പെട്ട സ്വാഭാവിക നീരൊഴുക്ക് മാർഗങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു. അരൂരിൽ സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ, ചേർത്തലയിൽ ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശൻ, കലവൂരിൽ ജില്ലാ സെക്രട്ടറി അഡ്വ.എസ്. സോളമൻ, ആലപ്പുഴയിൽ ജില്ലാ അസി. സെക്രട്ടറി സി.എ. അരുൺകുമാർ, അമ്പലപ്പുഴയിൽ സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ്, ഹരിപ്പാട്ട് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി. മോഹൻദാസ്, കായംകുളത്ത് ദേശീയ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.
Read Moreവൈകുന്നേരം 6 മണി കഴിഞ്ഞാൽ യൂറോപ്പിൽ ജീവിതം വേറെ ലെവൽ; ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് യുവതി
യൂറോപ്പിലെയും ഇന്ത്യയിലെയും ജോലി ജീവിത സന്തുലിതാവസ്ഥ തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജർമനിയിൽ താമസിക്കുന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ഹിമാനി ശർമ്മയാണ് യൂറോപ്യൻ ജീവിതരീതിയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. യൂറോപ്പിൽ വൈകുന്നേരം 6 മണി കഴിഞ്ഞാൽ ജീവിതത്തിന്റെ വേഗത കുറയുമെന്നും കടകളെല്ലാം അടച്ച് ആളുകൾ സ്വന്തം വ്യക്തിജീവിതത്തിലേക്ക് മടങ്ങുമെന്നും ഹിമാനി പറയുന്നു. എന്നാൽ ഇന്ത്യയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ പോലും ആളുകൾ മാനസികമായി ജോലിയുടെ തിരക്കുകളിലായിരിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു. യൂറോപ്പിലെ ജീവിതമാണ് സുഹൃദ്ബന്ധങ്ങളെയും ഒഴിവുസമയങ്ങളെയും ആസ്വദിക്കാനും, ആ നിമിഷത്തിൽ പൂർണമായി ജീവിക്കാനും തന്നെ പഠിപ്പിച്ചതെന്ന് ഹിമാനി പറയുന്നു. ഞാൻ എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോകുന്നത് വൈകുന്നേരം 6 മണിക്ക് ശേഷം യൂറോപ്പിലെ ശാന്തമായ ജീവിതമാണ്. കടകളെല്ലാം അടയ്ക്കുന്നു, ജോലി അവസാനിക്കുന്നു,…
Read Moreതുറവൂരിലെ നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തുറവൂർ: നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലപ്പുഴ തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) ദുരൂഹമരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൊല്ലം ബെൻസിഗർ നഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 18നാണ് ഫെബിന മരിച്ചതായി മാതാപിതാക്കളെ അറിയിക്കുന്നത്. മഹാരാഷ്ട്ര സ്വാദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന യാളുമായ പ്രതീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഫെബിനയ്ക്കെതിരേ ഉണ്ടായിരുന്നു എന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ചശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ആലപ്പുഴയിൽനിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും…
Read More