ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18…
Read MoreDay: June 17, 2026
ജലജന്യരോഗങ്ങള്‍: ജാഗ്രതയുമായി ആരോഗ്യവകുപ്പ്
കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും ജില്ലയില്‍ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകളെ ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജലീകരണം അപകടസാധ്യത കൂട്ടും. എന്താണ് ഷിഗെല്ല രോഗംഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാനലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍…
Read Moreലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും എസ്ഐ രേഷ്മയ്ക്കും എതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പോലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നും അന്‍സിബ നല്കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മേയ് 11ന് ആണ് ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ അന്‍സിബ പരാതി നല്‍കിയത്. ഇതുവരെയായിട്ടും പോലീസ് എഫ്ഐആര്‍ പോലും തയാറാക്കിയില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നടന് ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന്റെയും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെയും മൊഴി…
Read More‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ല, രണ്ടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്’: മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ 96 കോടി രൂപ കേരളം കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് ഇനി 106 കോടി കൂടി ഉടൻ ലഭിക്കും. ഈ വർഷം ആയിരം കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി പദ്ധതിയിൽ നിന്നും പിന്മാറണം എന്ന കത്ത് കേന്ദ്രത്തിന് നൽകിയിട്ടില്ല. രണ്ടുകാര്യങ്ങളിലാണ് സംസ്ഥാനത്തിന് പിഎം ശ്രീ പദ്ധതിയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഒന്ന്, വിദ്യാഭ്യാസ കരിക്കുലവുമായി ബന്ധപ്പെട്ടാണ്. കരിക്കുലം എന്തുവേണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ വിഷയം ഏതൊക്കെ സ്കൂളിൽ എങ്ങനെ നടപ്പാക്കണം എന്ന വിഷയമാണ്. ഇതും സംസ്ഥാനം തന്നെ വായിക്കും.…
Read Moreനീറ്റ് പരീക്ഷ: ടെലിഗ്രാം താത്കാലിക നിരോധനത്തിനെതിരേ രൂക്ഷമായ പ്രതികരണം
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്ത് ടെലിഗ്രാം ആപ്പിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ രൂക്ഷവിമർശനവുമായി കമ്പനി സിഇഒ പവൽ ദുരോവ്. തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശപ്രകാരമാണ് ജൂൺ 22 വരെ ഐടി മന്ത്രാലയം ആപ്പ് നിരോധിച്ചത്. ഇതേത്തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ ടെലിഗ്രാമിലെ “മെസേജ് എഡിറ്റിംഗ്’ ഫീച്ചർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ യഥാർഥ കുറ്റവാളികളെ പിടികൂടാതെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയാണിതെന്ന് പവൽ ദുരോവ് ‘എക്സിൽ’ കുറിച്ചു. നിരോധനം കൊണ്ട് ഒന്നും തടയാനാകില്ലെന്നും ഇത്തരം ഗ്രൂപ്പുകൾ മറ്റ് ആപ്പുകളിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരീക്ഷാ തട്ടിപ്പുകൾ തടയാനുള്ള അന്തിമ നടപടിയാണിതെന്നും വിദ്യാർഥികളുടെ മാനസിക…
Read Moreമാസം 1.44 ലക്ഷം ശമ്പളം, എന്നിട്ടും ജീവിക്കാൻ നെട്ടോട്ടം; ഗുരുഗ്രാമിലെ ഐടി ജീവനക്കാരന്റെ ദുരിതം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ഗുരുഗ്രാമിൽ ജീവിക്കാൻ താൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ഒരു യുവ സോഫ്റ്റ്വെയർ എൻജീനിയർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. 27 വയസുള്ള , അടുത്തിടെ വിവാഹിതനായ ഈ ടെക് പ്രൊഫഷണൽ, ഉയർന്ന ശമ്പളം ഉണ്ടായിട്ടും മാസാവസാനം കൈയിൽ ഒന്നും അവശേഷിക്കാത്ത അവസ്ഥയിലാണ് തന്റെ പ്രതിമാസ ബജറ്റ് പരസ്യമാക്കിയത്. പ്രതിമാസം 1.44 ലക്ഷം രൂപ എന്ന മാന്യമായ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, അതിന്റെ 80 ശതമാനത്തോളവും സ്ഥിരമായ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതിൽ ഏറ്റവും വലിയ ബാധ്യത ഒരു സ്ഥലത്തിന് വേണ്ടിയുള്ള പ്രതിമാസ വായ്പ അടവാണ് 44,000 രൂപ. ഇതിന് പുറമെ ഗുരുഗ്രാമിലെ വീട്ടുവാടകയായി 25,000 രൂപയും നൽകണം. പലചരക്ക് സാധനങ്ങൾ, ഇന്ധനം, വാരാന്ത്യങ്ങളിലെ ചെറിയ യാത്രകൾ എന്നിവയെല്ലാം ചേരുമ്പോൾ സ്ഥിരമായ മാസച്ചെലവ് തന്നെ 1.1 ലക്ഷം രൂപയാകും.…
Read Moreഅമിത മൊബൈൽ ഫോൺ ഉപയോഗം വിവാഹമോചനക്കേസുകൾ വർധിക്കാൻ കാരണം: ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ
ചെന്നൈ: വിവാഹമോചനക്കേസുകൾ വർധിക്കാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ. മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗം ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതായും ആശയവിനിമയം ദുർബലപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ലോകത്തെ വ്യക്തിപരമായ ഇടപെടലുകളും ശ്രദ്ധതിരിക്കലുകളും പലപ്പോഴും ദാമ്പത്യജീവിതത്തിൽ വിശ്വാസതകർച്ചയ്ക്കും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ജസ്റ്റീസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നുണ്ടെന്ന് മദ്രാസ് ഐഐടിയിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ സൗകര്യങ്ങൾ സമ്മാനിച്ചെങ്കിലും, അതിന്റെ ദുരുപയോഗം വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദാമ്പത്യ ഐക്യം നിലനിർത്താൻ ദമ്പതികൾക്കിടയിൽ സുതാര്യതയും ആരോഗ്യകരമായ ആശയവിനിമയവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപേടിച്ച് മാറിനിൽക്കാതെ കിണറ്റിലേക്ക് ചാടിയിറങ്ങി; കിണറ്റില്‍ വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി ബോണി പോള്‍
കടുത്തുരുത്തി: വെള്ളം കോരുന്നതിനിടെ കാല് ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞു കിണറ്റില്‍ വീണയാളെ അയല്‍വാസിയായ യുവാവ് സാഹസികമായി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. കാഞ്ഞിരത്താനം തെന്നാട്ടില്‍ കുഞ്ഞിന്റെ മകന് ജോഷി ജോസ് (42) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരത്താനത്താണ് സംഭവം. വെള്ളം കോരുമ്പോള്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞതോടെ ജോഷി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കിണറ്റില്‍ കിടന്നുകൊണ്ടുള്ള ജോഷിയുടെ നിലവിളി കേട്ട സമീപവാസിയായ വീട്ടമ്മ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസിയായ എലിവാലേല് ബോണി പോള്‍ (34) ഇവിടേക്ക് എത്തുന്നത്. ഫയര്‍ഫോഴ്സിനെ വിളിച്ചു വിവരമറിയിച്ച ശേഷം ബോണി കയറില്‍ തൂങ്ങി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറിന്റെ വശങ്ങളില് കരിങ്കല്ല് അടുക്കിവച്ചിരുന്നതിനാല് അപകട ഭീഷിണി ഉണ്ടായിരുന്നിട്ടും ഇത് അവഗണിച്ചായിരുന്നു ബോണി കിണറ്റിലേക്ക് ചാടിയത്.15 കോലോളം താഴ്ച്ചയുള്ള കിണറ്റില്‍ രണ്ട് ആള് പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ ജോഷി കയറില്‍…
Read Moreഇറാന് പുനർനിർമാണ ഫണ്ട് ഇല്ല: 300 ബില്യൺ ഡോളർ നൽകുമെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് തള്ളി ജെ.ഡി. വാൻസ്
വാഷിംഗ്ടൺ ഡിസി: ഇറാന് 300 ബില്യൺ ഡോളറിന്റെ പുനർനിർമാണ ഫണ്ട് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്ക നേരിട്ടു പണം നൽകുകയല്ല ചെയ്യുന്നതെന്നും, മറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ ഇറാൻ കൃത്യമായി പാലിച്ചാൽ മറ്റു രാജ്യങ്ങൾക്ക് അവിടെ നിക്ഷേപം നടത്താനുള്ള അനുമതി നൽകുക മാത്രമാണ് യുഎസിന്റെ പദ്ധതിയെന്നും വാൻസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം മുൻകൈയെടുത്ത് രൂപീകരിച്ച സമാധാന കരാറിന്റെ ഭാഗമായി ഇറാന് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്. “ഇറാൻ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായാൽ മാത്രമേ മറ്റ് രാജ്യങ്ങളെ അവിടെ നിക്ഷേപം നടത്താൻ അനുവദിക്കുക. യുഎസ് നേരിട്ട് ഇറാന് പണം നൽകുന്നു എന്ന വാദം തെറ്റാണ്.’ വാൻസ് വ്യക്തമാക്കി. യുഎഇ പോലുള്ള സഖ്യകക്ഷികൾക്ക് ഇറാനിലെ ആണവനിലയങ്ങളിലോ മറ്റു പദ്ധതികളിലോ നിക്ഷേപം നടത്തണമെങ്കിൽ…
Read Moreസാരിയുടുത്ത് മൈക്കൽ ജാക്സന്റെ ‘മൂൺവോക്ക്’; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഇന്ത്യൻ നർത്തകി
പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ സാരി ധരിച്ച് മൈക്കൽ ജാക്സന്റെ പ്രശസ്തമായ നൃത്തച്ചുവടുകൾ അനുകരിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഒരു ഇന്ത്യൻ ഇൻഫ്ലുവൻസർ. കോമൾ കുമാരി എന്ന ഇന്ത്യൻ ഇൻഫ്ലുവൻസറാണ് സാരിയുടുത്ത് നല്ല മെയ്വഴക്കത്തോടെ മൈക്കൽ ജാക്സന്റെ ‘ബില്ലി ജീൻ’ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ചത്. വസ്ത്രധാരണം കൊണ്ട് ശരീരചലനങ്ങൾ പരിമിതപ്പെടാൻ സാധ്യതയുള്ള സാരി ധരിച്ചുകൊണ്ട്, മൈക്കൽ ജാക്സന്റെ റോബോട്ടിക് പോപ്പിംഗും ശരീരചലനങ്ങളും ലോകപ്രശസ്തമായ ‘മൂൺവോക്കും’ കോമൾ അതീവ കൃത്യതയോടെയും അനായാസമായും ചെയ്തെടുത്തു എന്നതാണ് ഈ പ്രകടനത്തെ ശ്രദ്ധേയമാക്കുന്നത്. വെറുമൊരു ഡാൻസ് വീഡിയോ എന്നതിനപ്പുറം ഒരു തമാശ കലർന്ന സ്കിറ്റ് രൂപത്തിലാണ് കോമൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2026ൽ റിലീസ് ചെയ്ത മൈക്കൽ ജാക്സന്റെ ജീവചരിത്ര സിനിമയായ ‘മൈക്കൽ’ കണ്ടതിനുശേഷം തന്റെ അമ്മയ്ക്ക് പോപ്പ് രാജാവിന്റെ നൃത്ത ശൈലിയോട് ഭ്രാന്തമായ അഭിനിവേശം തോന്നിയാൽ എങ്ങനെയുണ്ടാകും എന്ന ഭാവനയിലാണ് ഈ വീഡിയോ…
Read More