ഭ​ർ​ത്താ​വി​നെ കൊ​ന്ന് കു​ട​ൽ​മാ​ല പു​റ​ത്തെ​ടു​ത്തു;​വൃ​ക്ക​യും ക​ര​ളും കാ​ണാ​നി​ല്ല; ടെ​റ​സി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി വ​യ​ർ​കീ​റി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് ഭാ​ര്യ. ഉ​ത്ത​ർ​പ്ര​ദേ​ശ് സീ​താ​പു​ർ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ വി​മ​ല ദേ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റ പ്ര​തി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പ്ര​തി​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദ​മ്പ​തി​മാ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ദ​മ്പ​തി​മാ​ർ ത​മ്മി​ൽ​വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​ട​മ റി​ങ്കു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

വ​ഴ​ക്കി​നി​ട​യി​ൽ ശ​ബ്ദം കേ​ട്ട് റി​ങ്കു വീ​ടി​ന്‍റെ ടെ​റ​സി​ൽ എ​ത്തി​നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന രാ​ജേ​ഷി​നെ ക​ണ്ട​ത്. വ​യ​റി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ വ​യ​ർ കീ​റി കു​ട​ൽ​മാ​ല പു​റ​ത്തെ​ടു​ക്കു​ന്ന ഭീ​ക​ര​മാ​യ കാ​ഴ്ച്ച​യാ​ണ് വീ​ട്ടു​ട​മ ക​ണ്ട​ത്. അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം റി​ങ്കു​വി​നെ ക​ണ്ട​തോ​ടെ പ​രി​ഭ്രാ​ന്ത​യാ​യ യു​വ​തി വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് 35 സെ​ന്‍റി​മീ​റ്റ​റോ​ള​മു​ള്ള ആ​ഴ​ത്തി​ലാ​ണ് രാ​ജേ​ഷി​ന്‍റെ വ​യ​ർ കീ​റി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യു​വാ​വി​ന്‍റെ ക​ര​ളി​ന്‍റെ ഒ​രു​ഭാ​ഗ​വും ഒ​രു വൃ​ക്ക​യും കാ​ണാ​നി​ല്ലെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് ക​ത്തി​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

വി​മ​ലാ​ദേ​വി​യും രാ​ജേ​ഷും ത​മ്മി​ൽ ഇ​ട​യ്ക്കി​ടെ വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​ട​മ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വി​മ​ലാ​ദേ​വി ബാ​ധ​യൊ​ഴി​പ്പി​ക്ക​ൽ, മ​ന്ത്ര​വാ​ദം തു​ട​ങ്ങി​യ ആ​ചാ​ര​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​യും ന​ട​ത്തി​യി​രു​ന്ന​താ​യും ഇ​യാ​ൾ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​ർ​ക്ക് മ​ക്ക​ളി​ല്ലാ​യി​രു​ന്നു. ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ​യോ അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ​യോ ഭാ​ഗ​മാ​യാ​ണോ യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​തെ​ന്ന കോ​ണി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment