കൊച്ചി: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ ആന്റോ അഗസ്റ്റിൽ റിമാൻഡിൽ തുടരും. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
മെസിയെ മറയാക്കി നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുമായി എസ്ഐടിയും മുന്നോട്ടുപോവുകയാണ്. മുൻ മന്ത്രി അബ്ദുറഹ്മാനെ കൂടാതെ ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം റിപ്പോർട്ടർ കമ്പനിയിൽനിന്നു പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്പി വിക്രമന്റെ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷം ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാരംഭിക്കും.
