ഇ​രു​മ്പ് ച​ങ്ങ​ല കൊ​ണ്ട് കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ൽ ന​വ​ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പുഴയു​ടെ അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി

മും​ബൈ: പുഴയു​ടെ അ​ടി​ത്ത​ട്ടി​ൽ ഇ​രു​മ്പ് ച​ങ്ങ​ല കൊ​ണ്ട് കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ൽ ന​വ​ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​ ധൂ​ലെ ജി​ല്ല​യി​ലെ സാ​വ​ൽ​ഡെ​യി​ൽ താ​പി ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച​ത് ശ്യാം ​ഹ​രി പാ​ട്ടീ​ൽ, സ്വ​പ്‌​ന പാ​ട്ടീ​ൽ എ​ന്നി​വ​രാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലെ അ​മ​ൽ​ന​ർ താ​ലൂ​ക്കി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ർ. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്നും മ​ര​ണ​കാ​ര​ണ​വും വ്യ​ക്ത​മ​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Related posts

Leave a Comment