ജോ​ലി​യും മാ​തൃ​ത്വ​വും ഒ​രേ​പോ​ലെ ചു​മ​ലി​ലേ​റ്റി; ല​ഡാ​ക്കി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

മാ​തൃ​ത്വ​വും ജോ​ലി​യും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ജോ​ലി​ക്ക് ഒ​പ്പം കു​ഞ്ഞി​നെ പു​റ​ത്തു​കെ​ട്ടി പെ​ട്രോ​ൾ പ​മ്പി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളു​ടെ മ​നം​ക​വ​രു​ന്ന​ത്.

റോ​ഡ് യാ​ത്രാ വീ​ഡി​യോ​ക​ൾ സ്ഥി​ര​മാ​യി പ​ങ്കു​വെ​ക്കു​ന്ന പ്രി​യ​ങ്ക എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ടാ​ങ്കി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ട​യി​ലും കു​ഞ്ഞ് സു​ര​ക്ഷി​ത​മാ​യി അ​മ്മ​യു​ടെ പു​റ​ത്തി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ക​സ്റ്റ​മ​റു​ക​ളോ​ട് സ്നേ​ഹ​ത്തോ​ടെ സം​സാ​രി​ച്ചു​കൊ​ണ്ട് ജോ​ലി​യി​ൽ വ്യാ​പൃ​ത​യാ​യ അ​മ്മ​യോ​ടൊ​പ്പം, ചു​റ്റു​വ​ട്ട​ത്തെ കാ​ഴ്ച​ക​ൾ കൗ​തു​ക​ത്തോ​ടെ നോ​ക്കി​യി​രി​ക്കു​ന്ന കു​ഞ്ഞി​നെ​യും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും. “ശു​ദ്ധ​മ​ന​സു​ള്ള മ​നു​ഷ്യ​ർ” എ​ന്ന അ​ടി​ക്കു കു​റി​പ്പോ​ടെ​യാ​ണ് പ്രി​യ​ങ്ക ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ക​ഠി​നാ​ധ്വാ​നി​യാ​യ അ​മ്മ​യു​ടെ ഇ​ച്ഛാ​ശ​ക്തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. കു​ഞ്ഞി​നെ ഒ​പ്പം​കൂ​ട്ടാ​ൻ അ​നു​വാ​ദം ന​ൽ​കി​യ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യെ​യും ചി​ല​ർ അ​ഭി​ന​ന്ദി​ച്ചു.

എ​ന്നാ​ൽ, ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടു​ന്ന​വ​ർ പ്രാ​യോ​ഗി​ക​മാ​യ സ​ഹാ​യ​ങ്ങ​ൾ കൂ​ടി ന​ൽ​കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജോ​ലി​യും മാ​തൃ​ത്വ​വും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കു​ന്ന ഈ ​അ​മ്മ​യ്ക്ക് അ​ർ​ഹ​മാ​യ ടി​പ്പോ സാ​മ്പ​ത്തി​ക സ​ഹാ​യ​മോ ന​ൽ​കാ​ൻ വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​വ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

 

 

 

Related posts

Leave a Comment