പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവിനെയാണ് വിജിലൻസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 11,040 കിലോഗ്രാം നെയ്യ് തട്ടിയെടുത്ത് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 2015ൽ പത്തനംതിട്ട മിൽമ ഡയറിയിൽനിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കരാർ ബിനുവിനായിരുന്നു. ശബരിമലയിലേക്ക് എത്തിക്കാനായി മിൽമയിൽനിന്ന് നെയ്യ് കൈപ്പറ്റിയശേഷം വ്യാജരേഖകൾ ചമച്ച് തമിഴ്നാട്ടിലെ രണ്ട് സ്ഥാപനങ്ങൾക്ക് മറിച്ചുവിറ്റെന്നാണ് കേസ്. നെയ്യ് മറിച്ചുവിൽപ്പന നടത്തിയതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെക്ക് പോസ്റ്റുകളിലടക്കം കൃത്രിമ രേഖകൾ ഹാജരാക്കിയാണ് നെയ്യ് കടത്തിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. 20,000 യൂണിറ്റ് അരവണ നിർമിക്കുന്നതിനായി മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരു ഭാഗം വഴിമധ്യേ വിൽക്കുകയും പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തെന്നാണ് കേസ്. കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന ആരോപണത്തെ…
Read MoreDay: October 24, 2026
ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം; സൗരവ് ദാസിന്റെ കേസ് അടുത്തമാസം പരിഗണിക്കും
ന്യൂഡൽഹി: സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ നിലവിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശം നൽകി. വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉടൻ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും. ആവശ്യപ്പെട്ട രേഖകൾ എത്രയും വേഗം അധികൃതർക്ക് സമർപ്പിക്കുമെന്ന് സൗരവ് ദാസ് വ്യക്തമാക്കി. ജാമ്യ, സമൻസ് നടപടികളുടെ ഭാഗമായി നേരത്തേ സമർപ്പിച്ച രേഖകളിൽ ഡൽഹിയിലെ നിലവിലെ മേൽവിലാസം തെളിയിക്കുന്ന വാടകച്ചീട്ടോ മറ്റ് ലീസ് രേഖകളോ പൂർണമല്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് കൃത്യമായ താമസരേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സൗരവ് ദാസ് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലിസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ…
Read Moreകേരള സർവകലാശാല നിയമന തട്ടിപ്പ്; മുൻ വിസിയെ പ്രോസിക്യൂട്ട് ചെയ്യും
തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ മുൻ വൈസ് ചാൻസലറെയും സിൻഡിക്കറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം തയാറായി. പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് അപേക്ഷ നൽകും.’ അസിസ്റ്റന്റ് നിയമന പരീക്ഷയിൽ അട്ടിമറി നടത്തി സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസിലെ പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസ് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പ്രോവൈസ് ചാൻസലർ ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് കേസിലെ പ്രതികൾ. സിൻഡിക്കറ്റ് അംഗമായിരുന്ന ബി.എസ്. രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് കേസ് എഴുതിത്തള്ളിയിരുന്നു. വർഷങ്ങൾക്കുശേഷം കേസ് വീണ്ടും നടപടികളിലേക്ക് കടക്കുന്നതോടെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം നിർണായകമാകും.
Read Moreജില്ലാ സെന്ററിൽ പോലും ഇടമില്ല; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ
കണ്ണൂർ: പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.പി.ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയെന്നും ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ.ശ്യാമളയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ഈ നടപടികളെല്ലാം പുനഃപരിശോധിക്കണമെന്നാണ് ദിവ്യയുടെ ആവശ്യം. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്. നവീൻ ബാബുവിന്റെ മരണത്തെത്തുടർന്നാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. തുടർന്ന് ദിവ്യയെ സിപിഎം പരിപാടികളിൽ സഹകരിപ്പിച്ചിരുന്നില്ല.
Read More