കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു ശ്യാംജിത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംജിത്ത് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ശ്യാംജിത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിലൂടെ അറിയിച്ചു. താൻ ശബരിമലയിലാണെന്നും വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. വിവാദ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും വാർത്ത നൽകിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
Read MoreDay: October 24, 2026
പീസ് ബോണ്ടിൽ ഒപ്പിടില്ല; പ്രതിഷേധിക്കാനുള്ള അവകാശം കവരാനാകില്ലെന്ന് നേഹ ബോറ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും പ്രതിഷേധിക്കാനുള്ള അവകാശം കവരാനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും നേഹ വ്യക്തമാക്കി. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്. വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും കവർന്നെടുക്കുകയാണ്. വോട്ടവകാശം തട്ടിയെടുക്കപ്പെട്ടപ്പോഴാണ് തെരുവിലിറങ്ങേണ്ടിവന്നതെന്നും അവർ പറഞ്ഞു. പ്രതിഷേധങ്ങൾ സമാധാനപരമായാണ് നടന്നതെന്നും നേഹ ബോറ അവകാശപ്പെട്ടു. എന്നാൽ പ്രതിഷേധത്തിനിടെ പൊലിസ് വലിയ അതിക്രമങ്ങൾ നടത്തിയെന്നും അവർ ആരോപിച്ചു. അതേസമയം പ്രതിഷേധവുമായി ബന്ധപ്പെട്ട് പീസ് ബോണ്ട് ഒപ്പിടേണ്ടതിന്റെ ആവശ്യം എന്താണെന്ന് നേഹ ബോറ ചോദിച്ചു. സമാധാനം തകർത്തുവെന്നാണോ തങ്ങൾക്കെതിരായ ആരോപണമെന്നും അവർ ചോദിച്ചു. ജനാധിപത്യത്തിൽ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും നേഹ വ്യക്തമാക്കി.
Read Moreകർത്തയിൽനിന്ന് ഇപിയുടെ ഭാര്യ പണം വാങ്ങി; ആരോപണവുമായി ബന്ധു
കണ്ണൂർ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്ന ആരോപണവുമായി ഇപിയുടെ സഹോദരീപുത്രൻ ശ്യാംജിത്ത് രംഗത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ച പണം ഇതാണെന്നും ശ്യാംജിത്ത് ആരോപിച്ചു. താൻ ജീവിതം അവസാനിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിരയ്ക്കും ഇ.പി. ജയരാജനുമാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ഇ.പി. ജയരാജൻ രംഗത്തെത്തി. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റിസോർട്ടുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും വാർത്ത നൽകിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ജയരാജൻ പറഞ്ഞു.
Read Moreപി.പി.ദിവ്യയുമായി ഒരു പണമിടപാടുമില്ല; അന്വേഷണം നേരിടാൻ തയാറെന്ന് കാർട്ടൺ ഇന്ത്യ എംഡി
കണ്ണൂർ: സിപിഎം നേതാവ് പി.പി.ദിവ്യയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫ്. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന് വഴിവിട്ട കരാറുകളൊന്നും ലഭിച്ചിട്ടില്ല. ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ലെന്നും താൻ ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ലെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. കമ്പനിയെ ദിവ്യയുടെ ബെനാമി സ്ഥാപനമായി ചിത്രീകരിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്ന് തെളിയിച്ചാൽ കെഎസ്യുവിന് ഒരുകോടി രൂപ ഇനാം നൽകുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. കമ്പനിയും പി.പി.ദിവ്യയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഡിയുടെ പ്രതികരണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പരാതി.
Read Moreപല്ലിൽ പുള്ളി വീണു തുടങ്ങുമ്പോൾ ശ്രദ്ധിക്കണം
പല്ലിലെ പോടിനു പ്രായപരിധിയില്ല. ഇതു പ്രശ്നകാരിയുമാണ്. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇല്ലാതാക്കാം. പോടുണ്ടാകുന്നത്… ഭക്ഷണാവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം. സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയ്ക്കും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും. പുള്ളി വീണു തുടങ്ങുന്പോൾ.. ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം (വെളുത്ത ചോക്കിന്റെ നിറം). ഇതു പുരോഗമിക്കുന്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു. ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ…
Read Moreഗവർണറുടെ അടുക്കളയിൽ സസ്യാഹാരം മാത്രം; ജീവനക്കാർക്ക് മാംസാഹാര വിലക്കില്ലെന്ന് ലോക്ഭവൻ
തിരുവനന്തപുരം: മാംസാഹാര വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. ഗവർണറുടെ അടുക്കളയിൽ സസ്യാഹാരം മാത്രമാണ് പാകം ചെയ്യുക. എന്നാൽ ലോക്ഭവനിലെ ജീവനക്കാർക്ക് മാംസാഹാരം കഴിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ വ്യക്തമാക്കി. ഗവർണറുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട വിഷയത്തെ ജീവനക്കാരുടെ ഭക്ഷണശീലങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. ലോക്ഭവനിലെ അടുക്കള ഗവർണർക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം പാകം ചെയ്യുന്നതിനുള്ളതാണ്. അവിടെ എന്ത് ഭക്ഷണം പാകം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവർണറുടെ താൽപര്യവും ഇഷ്ടങ്ങളും അനുസരിച്ചാണെന്നും വിശദീകരണത്തിൽ പറയുന്നു. ലോക്ഭവനിലെ ജീവനക്കാർക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിനോ വിലക്കില്ല. അതിനാൽ ജീവനക്കാരുടെ ഭക്ഷണശീലങ്ങൾക്കാകെ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കി.
Read Moreപ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം; സർക്കാരിനെ ‘നിർത്തിപ്പൊരിച്ച്’ ഹൈക്കോടതി
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പിഎസ്സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നായിരുന്നു പിഎസ്സിയുടെ വാദം. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നടപടിക്രമങ്ങളും പുരോഗതിയും സംബന്ധിച്ച തർക്കത്തിനിടെയാണ് കോടതി രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. അന്വേഷണത്തിൽ പ്രധാന പ്രതിയെ ചോദ്യം ചെയ്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. പിഎസ്സിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർഥി വി.എസ്.ജയലാലിനെ കക്ഷിയാക്കുകയും ചെയ്തു.
Read Moreകേടായ പല്ലിന് പകരം പറിച്ചത് മറ്റൊരു പല്ല്; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ പരാതി
കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ല് പറിക്കുന്നതിനു പകരം ഡോക്ടർ മറ്റൊരു പല്ലാണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ നാദാപുരം പൊലിസിൽ പരാതി നൽകി. പല്ല് പറിക്കുന്നതിനായി കുട്ടി അമ്മയോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കുശേഷം ഡോക്ടർ ഒരു പല്ല് എടുത്തുമാറ്റുകയും വായിൽ വെച്ച പഞ്ഞി പിന്നീട് നീക്കം ചെയ്താൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തി പഞ്ഞി നീക്കം ചെയ്തപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് പറിച്ചുമാറ്റിയതെന്ന് മനസിലായതെന്ന് കുടുംബം പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അന്വേഷിച്ചപ്പോൾ മറ്റേ പല്ലുകൂടി എടുത്തുതരാമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
Read Moreയുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു
ആലപ്പുഴ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജയകുമാരിയുടെ മകളുടെ ഭർത്താവ് ജോജി ജോസഫിനെതിരെ പൊലിസ് കേസെടുത്തു. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. അർച്ചനയെ ജോജി ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കുത്തേറ്റ ജയകുമാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
Read Moreകന്റോൺമെന്റ് ഹൗസിലെ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ഡൈനിംഗ് ഹാൾ, കിടപ്പുമുറി, അടുക്കള എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങൾ പൂർണമായി കത്തിനശിച്ചു. പൊതുമരാമത്ത് വകുപ്പാണ് നാശനഷ്ടങ്ങളുടെ കണക്ക് തയാറാക്കിയത്. കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഭൂരിഭാഗം ഫർണിച്ചറുകളും നേരത്തേ മാറ്റിയിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടുത്ത ആഴ്ച ഇവിടേക്ക് താമസം മാറാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read More