ചി​ന്ന​ഗ്ര​ഹ​ങ്ങ​ള്‍ ചി​ല്ല​റ​ക്കാ​ര​ല്ല! ‘പ്ലാ​ന​റ്റ് കി​ല്ല​ര്‍’ ഭൂ​മി​ക്ക് ഭീ​ഷ​ണി​യോ ? കണ്ടെത്തിയത് ഒരുകൂട്ടം ചിന്നഗ്രഹത്തെ…

സൂ​ര്യ​ന്‍റെ പ്ര​കാ​ശ​ത്താ​ല്‍​ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ മ​റ​ഞ്ഞി​രു​ന്ന മൂ​ന്ന് ഭീ​മാ​കാ​ര​മാ​യ ചിന്ന​ഗ്ര​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു സം​ഘം ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ര്‍.

ഭൂ​മി​ക്ക് ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന ഈ ചിന്ന​ഗ്ര​ഹ​ക്കൂ​ട്ട​ത്തെ പ്ലാ​ന​റ്റ് കി​ല്ല​ര്‍ എ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഡാ​ര്‍​ക്ക് എ​ന​ര്‍​ജി കാമ​റ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി​യ ചിന്ന​ഗ്ര​ഹ​ത്തെ കു​റി​ച്ച് ദി ​ആ​സ്‌​ട്രോ​ണ​മി​ക്ക​ല്‍ ജേ​ണ​ലാ​ണ് റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഈ ചിന്ന​ഗ്ര​ഹ​ത്തി​ന് 1.5 കി​ലോ​മീ​റ്റ​ര്‍ (0.9 മൈ​ല്‍) വ​ലി​പ്പ​മു​ണ്ട്. ഒ​രു ഭ്ര​മ​ണ​പ​ഥ​വും. ഭൂ​മി​യു​ടെ നേ​ര്‍​ക്ക് ഈ ചിന്ന​ഗ്രം ഒ​രു ഭീ​ഷ​ണി​യാ​യി വ​രു​മെ​ന്ന് ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് എ​പ്പോ​ള്‍ സം​ഭ​വി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

ചി​ന്ന​ഗ്ര​ഹ​ങ്ങ​ള്‍ ചി​ല്ല​റ​ക്കാ​ര​ല്ല

ചിന്ന​ഗ്ര​ഹ​ങ്ങ​ള്‍ ഭൂ​മി​യു​ടെ​യും ശു​ക്ര​ന്‍റെ​യും ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണെ​ങ്കി​ലും സൂ​ര്യ​ന്‍റെ വെ​ളി​ച്ചം മൂ​ലം അ​വ​യെ നി​രീ​ക്ഷി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് സി​എ​ന്‍​എ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ​

ചി​ലി​യി​ലെ സെ​റോ ടൊ​ലോ​ലോ ഇ​ന്‍റ​ര്‍​അ​മേ​രി​ക്ക​ന്‍ ഒ​ബ്‌​സ​ര്‍​വേ​റ്റ​റി​യി​ലെ ഡാ​ര്‍​ക്ക് എ​ന​ര്‍​ജി കാ​മ​റ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ചിന്ന​ഗ്ര​ഹ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​ത്.

2022എപി27, 2021 എൽജെ4, 2021 പിഎച്ച്27 എ​ന്നി​ങ്ങ​നെ​യാ​ണ് ചിന്ന​ഗ്ര​ഹ​കൂ​ട്ട​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​ഇ​തി​ല്‍ 2022എപി27ആ​ണ് കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്.

1.5 കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള, ഭൂ​മി​യു​ടെ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ വ​സ്തു​വാ​ണി​ത്.

സൂ​ര്യ​നി​ല്‍നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള ചിന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ എ​ളു​പ്പ​മാ​ണ്. ഭൂ​മി​ക്ക​ടു​ത്തു​ള്ള ചിന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ വെ​ല്ലു​വി​ളി.

ഭൂ​മി​യു​ടെ​യും ശു​ക്ര​ന്‍റെ​യും ഭ്ര​മ​ണ​പ​ഥ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​തി​യി​രി​ക്കു​ന്ന ഇ​ത്ത​രം പാ​റ​ക​ള്‍ സൂ​ര്യ​ര​ശ്മി​ക​ള്‍ മൂ​ലംക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​മാ​ണ്. ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​മാ​ണ്.

Related posts

Leave a Comment