തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ 2024 ലെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം അജികുമാറിനെയും എസ്ഐടി വീണ്ട ും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എസ്ഐടി ഇരുവർക്കും നോട്ടീസ് നൽകി.
രണ്ട ു ദിവസത്തിനകം ഇരുവരെയും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.
പ്രശാന്തിനെയും അജികുമാറിനെയും നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപം സ്വർണം പൂശിയ കേസിലും കട്ടിളപ്പാളി കേസിലും കുടുതൽ പേർ അറസ്റ്റിലാകുകയും കുടുതൽ പേരുടെ മൊഴികളും ലഭിച്ചതിനെത്തുടർന്നാണ് ഇരുവരെയും എസ്ഐടി വീണ്ട ും ചോദ്യം ചെയ്യുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഇടനില നിന്ന് ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയത് പ്രശാന്ത് പ്രസിഡന്റായിരിക്കുന്ന കാലയളവിലാണ്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് ശബരിമലയിലെ പാളികൾ കൊണ്ട ് പോയത് ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയായിരുന്നു. സ്വർണക്കൊള്ളക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, എൻ. വാസു ഉൾപ്പെടെയുള്ളവർ അറസ്റ്റിലായപ്പോൾ ഹൈക്കോടതി പ്രശാന്ത് ഉൾപ്പെട്ട ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.
2019 ൽ നടന്ന സ്വർണക്കൊള്ള പുറത്തുവരാതിരിക്കാൻ 2025ൽ പാളികൾ സ്വർണം പൂശിയത് 2019 ലെ കൊള്ള മറയ്ക്കാനാണെന്നായിരുന്നു കോടതിയുടെ കണ്ടെ ത്തൽ.പ്രശാന്ത് ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെങ്കിലും പിന്നീടുള്ള കാര്യങ്ങൾ സംശയാസ്പദമായിരുന്നുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിന്റെ പങ്കും അന്വേഷിക്കണമെന്ന് കോടതി എസ്ഐടിയോട് നിർദേശിച്ചിരുന്നു.
റിമാൻഡ് ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡംഗം കെ.പി.ശങ്കർദാസിനെ ഇന്ന് റിമാന്റ് ചെയ്യും. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ശങ്കർദാസ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത റിപ്പോർട്ട് അന്വേഷണ സംഘം ഇന്നലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് സമർപ്പിച്ചിരുന്നു.
വിജിലൻസ് കോടതി ജഡ്ജി ഇന്ന് ആശുപത്രിയിലെത്തി ശങ്കർദാസിനെ റിമാൻഡ് ചെയ്യും.നിലവിൽ അദ്ദേഹം ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ തന്നെ പാർപ്പിക്കുമോ അതോ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. ഇന്നലെ രാത്രിയിലാണ് ശങ്കർദാസിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
അറസ്റ്റ് ഇന്ന്
തിരുവനന്തപുരം: ദ്വാരപാലക ശിൽപം കടത്തിയ കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് എസ്ഐടി രേഖപ്പെടുത്തും. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന തന്ത്രിയെ ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും തന്ത്രി നിലവിൽ പ്രതിയാണ്.
