30 ലക്ഷംരൂപ, എട്ട് ലിറ്റര്‍ വിദേശമദ്യം, കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഒരുകോടി രൂപയുടെ സ്വര്‍ണം! വാളായാറില്‍ ഒറ്റ രാത്രിയില്‍ പിടിച്ചത് ഒരു കോടിയുടെ കള്ളക്കടത്ത് വസ്തുക്കള്‍

walayarപാലക്കാട്: വാളയാര്‍ ചെക്കുപോസ്റ്റുവഴി കേരളത്തിലേക്ക് കടത്തിയ ഒരു കോടിയോളംരൂപയുടെ സ്വര്‍ണവും വെള്ളിയും  പിടിച്ചെടുത്തു. ആറുപേരെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് എക്‌സൈസ് പരിശോധനയ്ക്കിടെ വന്‍ കള്ളക്കടത്ത് പിടികൂടിയത്. ഇന്നു പുലര്‍ച്ചെ പാലക്കാട് കൂട്ടുപാതയില്‍വച്ചാണ് സംഭവം. സ്വര്‍ണം, വെള്ളി എന്നിവയ്ക്കു പുറമെ പണവും വിദേശമദ്യവും പിടിച്ചെടുത്തു.

ഒന്നേമുക്കാല്‍കിലോ സ്വര്‍ണാഭരണം, 35 കിലോ വെള്ളി, 30 ലക്ഷം ഹവാലപണം, എട്ട് ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് എക്‌സൈസ് പിടികൂടിയത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറുപേരെയും കസ്റ്റഡിയിലെടുത്തു.  സ്വര്‍ണവും വെള്ളിയും തൃശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ളതാണെന്നാണ് പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്കു മാത്രം ഒരുകോടിരൂപയോളം വില വരും. 30 ലക്ഷംരൂപയുടെ ഹവാലപണം  റവന്യൂ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related posts