മാരാരിക്കുളം: മനുഷ്യനുമായി ഇണങ്ങുന്ന ശുദ്ധജല മത്സ്യമായ ഗൗരാമി വളര്‍ത്തി സാനുമോന് നേട്ടം. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ പാപ്പറമ്പില്‍ വീട്ടിലെ കുളത്തില്‍ നൂറിലധികം ഗൗരാമികളാണുള്ളത്. നാലുവര്‍ഷം മുമ്പ് രണ്ടുജോഡി മീന്‍ കുഞ്ഞുങ്ങളെ വാങ്ങിയാണ് കൃഷി തുടങ്ങിയത്. ഇപ്പോള്‍ കുളം നിറയേ ഗൗരാമികളായി.
കുളത്തില്‍ കൈയിട്ട് വിളിച്ചാല്‍ കൈകളില്‍ കയറിയിറങ്ങുന്ന ഗൗരാമി വരെ സാനുമോന് സ്വന്തമായുണ്ട്. വലുതിന്റെ ഭാരം അഞ്ചുകിലോഗ്രാമാണ്. കൈപ്പത്തി വലിപ്പത്തിലുള്ള കുഞ്ഞുങ്ങളെ ജോഡിക്ക് മുന്നൂറു രൂപനിരക്കിലാണ് വില്‍ക്കുന്നത്. ജൈവപച്ചക്കറികൃഷി ഉപജീവനമാക്കിയ 35 കാരന്റെ ഇപ്പോഴത്തെ വരുമാനമാര്‍ഗം ഗൗരാമി കുഞ്ഞുങ്ങളെ വില്‍ക്കലാണ്. പച്ചക്കറികളാണ് ഗൗരാമിയുടെ ആഹാരം.