അഭിനയവുമായി താരതമ്യപ്പെടുത്തിയാല്‍ ക്രിക്കറ്റ് കളിക്കാന്‍ വളരെ എളുപ്പമാണ്. അഭിനയമാണ് പ്രയാസം.. പറയുന്നത് മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ്. സച്ചിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സച്ചിന്, എ ബില്യന്‍ ഡ്രീംസ് എന്ന ഡോക്യുമെന്ററിയിലെ അഭിനയത്തെപ്പറ്റിയാണ് സച്ചിന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സച്ചിന് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ തരംഗമായിക്കഴിഞ്ഞു.
മുംബൈ ആസ്ഥാനമായുള്ള 200 നോട്ട് ഔട്ട് എന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ജയിംസ് എര്സ്കിന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആര് റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എന്നെങ്കിലുമൊരിക്കല്‍ അഭിനയിക്കുമെന്ന് താന്‍ സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് സച്ചിന് പറയുന്നു. അഭിനയിച്ചപ്പോഴാണ് അത് ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പ്രയാസമാണെന്ന് മനസിലായത്- ഫിലിമിന്റെ ടീസര്‍ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സച്ചിന് തെണ്ടുല്‍ക്കര്‍.
വര്‍ഷങ്ങളായി താന്‍ ചെയ്തിരുന്ന കാര്യം തന്നെയാണ് കാമറ പകര്‍ത്തിയത്. പക്ഷെ കാമറയ്ക്ക് മുന്നില്‍ വീണ്ടും ചില കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ പ്രയാസമേറിയതായി തോന്നി.