ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനില്‍ എത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേതാക്കളെ കാണാന്‍ ശിരോവസ്ത്രം ധരിച്ചെത്തിയത് വിവാദമാകുന്നു. സംഭവം സോഷ്യല്‍ മീഡിയായില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ പിങ്ക് സാരി ധരിച്ച സുഷമ, മുസ്‌ലിം സ്ത്രീകള്‍ ചെയ്യുന്നതിന് സമാനമായി ശിരോവസ്ത്രം ഉപയോഗിച്ച് തല മറയ്ക്കുകയും ചെയ്തിരുന്നു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ തല മറച്ച് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ പാലിക്കാത്ത രീതി ഇറാനില്‍ സ്വീകരിച്ചതാണ് വിമര്‍ശകര്‍ക്ക് ആയുധമായത്. സംഭവത്തെക്കുറിച്ച് ഇതുവരെ സുഷ്മ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും ശിരോവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ ഇറാനില്‍ ശിരോവസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് സോഷ്യല്‍ മീഡിയായില്‍ ചിലര്‍ പറയുന്നത്.
തട്ടത്തിന്‍ മറയത്ത്… മന്ത്രി സുഷമ സ്വരാജ് തലമറച്ച് ഇറാനില്‍: സോഷ്യല്‍ മീഡിയയില്‍ യുദ്ധം; മിണ്ടാട്ടമില്ലാതെ സുഷമ
