അ‍​ക്കേ​ഷ്യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍

കു​ള​ത്തു​പ്പു​ഴ: ആ​ദി​വാ​സി ഭൂ​മി​യി​ല്‍ നി​ന്നും അ​ല്‍​ക്കേ​ഷ്യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം എ ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നും ആ​യൂ​ര്‍ ഇ​ള​മാ​ട് ദീ​പാ​ഭ​വ​നി​ല്‍ സൈ​ജു, ത​ടി ക​ട​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ തേ​വ​ന്നൂ​ര്‍ സ​ര​ള ഭ​വ​നി​ല്‍ അ​മ​ല്‍​കു​മാ​ര്‍, ച​ല്ലി​മു​ക്ക് എ​ക്സ് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 72 ല്‍ ​ബ​ഷീ​ര്‍, വ​ട്ട​ക​രി​ക്കം ബ്ലോ​ക്ക് ന​മ്പ​ര്‍ 1050ല്‍ ​അ​നി, പാ​ലോ​ട് എ​ക്സ് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 67 ല്‍ ​അ​ശോ​ക​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട​ത്തി​യ ത​ടി​ക​ള്‍, ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച പി​ക്ക​പ്പ് എ​ന്നി​വ​യും ആ​യു​ധ​ങ്ങ​ളും വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ട​ത്ത​റ​യി​ലെ പാ​മ്പ് ച​ത്ത​മ​ണ്ണ് ആ​ദി​വാ​സി കോ​ള​നി​യി​ലെ കൃ​ഷ്​ണ​മ്മ എ​ന്ന സ്ത്രീ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ നി​ന്ന മ​ര​ങ്ങ​ളാ​ണ് നി​യ​മം ല​ഘി​ച്ചു മു​റി​ച്ചു ക​ട​ത്തി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​യും വാ​ഹ​ന​വും ത​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള തൊ​ണ്ടി​മു​ത​ലു​ക​ളും പി​ടി​കൂ​ടു​ന്ന​ത്. കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ജ​ലീ​ല്‍ പ​റ​ഞ്ഞു. സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ​ര്‍ എ​ന്‍ എ​സ് വി​നു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി​കെ ഡോ​ണ്‍, പി ​ആ​ര്‍ അ​നു എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts