ഭൂ​ച​ല​ന​ത്തി​ലെ നാ​ശ​ന​ഷ്ടം: അ​ടൂ​രി​ൽ വീ​ടു​ക​ളു​ടെ സ​ർ​വേ ന​ട​ത്തു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ

അ​ടൂ​ർ: അ​ടൂ​രി​ലെ പ​ഴ​കു​ളം, പാ​ല​മേ​ൽ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ളു​ടെ വ്യ​ക്ത​മാ​യ സ​ർ​വേ ന​ട​ത്തി പ​ട്ടി​ക സ​ർ​ക്കാ​രി​ന് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ഭൂ​ച​ല​ന​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ട് റ​വ​ന്യു​വ​കു​പ്പി​നും കൈ​മാ​റും.

ഭൂ​ച​ല​ന​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ലാ​വി​ല വ​ട​ക്കേ​രി​ലെ അ​ബ്ബാ​സി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

Related posts