തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തുന്ന പ്രഥമ ഐഎന്‍എ ഹീറോ വക്കം ഖാദര്‍ അവാര്‍ഡ് സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മനു നല്‍കും.കോളജ് വിദ്യാഭ്യാസ കാലം മുതല്‍ ഉത്തരവാദ ഭരണ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും തുടര്‍ന്നു പൊതുപ്രവര്‍ത്തന രംഗത്തു വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത കെ.ഇ. മാമ്മന്‍ സമീപകാലം വരെയും തലസ്ഥാന നഗരിയിലെ നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചുകൊണ്ട് 1972 ല്‍ കേന്ദ്ര സര്‍ക്കാര്‍ താമ്രപത്രം നല്കി ആദരിച്ചു.
ഡോ. ജോര്‍ജ് ഓണക്കൂര്‍, ഇ.എം. നജീബ്, വി.ശാന്താറാം, എം.എം. ഇക്ബാല്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് കെ.ഇ. മാമ്മനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. 25നു വക്കം ഖാദറിന്റെ 99-ാം ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ച് പ്രസ് ക്ലബില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം കെ.ഇ. മാമ്മനു നല്‍കും.