കാര്യങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമെന്ന് എസ്. ശര്‍മ

EKM-SHARMAപറവൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന്  മുന്‍മന്ത്രിയും വൈപ്പിനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എസ്.ശര്‍മ പറഞ്ഞു. പറവൂര്‍ ടൗണിലെ സമൂഹം ഹൈസ്കൂലിലെ 96-ാം നമ്പര്‍ ബുത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബിഡിജെഎസിന്റെ വോട്ടുകളുടെ മാറ്റം എല്‍ഡിഎഫിനെ  ബാധിക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഈ പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കിലും  ഇക്കാര്യം മനസിലായതാണ്. ശര്‍മയോടൊപ്പം  ഭാര്യ ആശയും മകളുമുണ്ടായിരുന്നു.

കേസരി കോളജിലെ 103-ാം നമ്പര്‍ ബൂത്തിലാണ് പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഡി.സതീശന്‍ ഭാര്യ ലക്ഷ്മിപ്രിയയോടൊപ്പമെത്തി വോട്ട് ചെയ്തത്.  മകള്‍ക്ക് വോട്ടില്ലായിരുന്നെങ്കിലും മകളും കൂടെയുണ്ടായിരുന്നു.  യുഡിഎഫിന് നല്ല ഭൂരിപക്ഷം കിട്ടുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. പറവൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related posts