നിലമ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംസ്ഥാനത്ത് 82 കുറയാത്ത സീറ്റുകള്‍ നേടുമെന്ന് മന്ത്രി ആര്യടന്‍ മുഹമ്മദ്. വീട്ടിക്കുത്ത് എല്‍പി സ്കൂളില്‍ രാവിലെ എട്ടിനു വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ തനിക്ക് 2011ല്‍ ലഭിച്ചതിനെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. നിലമ്പൂരിലും സംസ്ഥാനത്തും മുഴുവനും യുഡിഎഫിനെതിരെ നടത്തിയ കള്ളപ്രചരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ 15,000 കുറയാത്ത വോട്ടുകള്‍ക്ക് താന്‍ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരില്‍ കാറ്റ് ഇടതുപക്ഷത്തിനു അനുകൂലമാണെന്നും ഇക്കുറി വിജയം ഇടതുപക്ഷത്തിനായിരിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറും പറഞ്ഞു. വീട്ടിക്കുത്ത് സ്കൂള്‍ പരിസരത്താണ് ഇരുവരും മാധ്യമപ്രവര്‍ത്തകരെ കണ്ടത്.