നാദാപുരം: ഉച്ച ഊണ്‍ ഇലയില്ലാതെ പത്രക്ക ടലാസില്‍ പൊതിഞ്ഞു നല്‍കിയതായി പരാതി. വിഷയം ഗൗരവമായതോടെ ഹോട്ടലുകാര്‍ പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞു. നാദാപുരം പുളിക്കൂലില്‍ കിണര്‍ നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക്് കല്ലാച്ചി ടൗണിലെ കൊച്ചിന്‍ ഹോട്ടലില്‍ നിന്നാണ് ഊണ്‍ ഇലയില്ലാതെ പത്രക്കടലാസില്‍ പൊതിഞ്ഞുനല്‍കിയത്.
ജോലി കഴിഞ്ഞ് വൈകിട്ടോടെ ഭക്ഷണം കഴിക്കാന്‍ പൊതി തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് തൊഴിലാളികള്‍ ഹോട്ടലുടമയുമായി ബന്ധപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്നായിരുന്നു മറുപടിയെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ തൊഴിലാളികള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. നാദാപുരം സിഐ കെ.എസ്. ഷാജി ഹോട്ടലുടമയെ വിളിച്ചുവരുത്തി. ഹോട്ടല്‍ ഉടമ തൊഴിലാളികളോട് മാപ്പുപറയുകയും മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും പോലീസിന് ഉറപ്പ് നല്‍കിയതോടെ തൊഴിലാളികള്‍ പരാതി പിന്‍വലിക്കുകയായിരുന്നു.