റിയാദ്: ബോക്സിംഗ് റിംഗിന്റെ ലോക അധിപനെ നിശ്ചയിച്ച പോരാട്ടത്തിൽ ആൻഡി റൂയിസ് ജൂണിയറിനെ നിലംപരിശാക്കി ആന്റണി ജോഷ്വ ചാന്പ്യനായി. ആറു മാസം മുന്പ് നഷ്ടപ്പെട്ട ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം അതോടെ ബ്രിട്ടന്റെ ജോഷ്വ തിരിച്ചുപിടിച്ചു. മെക്സിക്കൻ അമേരിക്കൻ താരമായ ആൻഡി റൂയിസ് ജൂണിയറിനെ 118-110, 118-110, 119-109നാണ് ജോഷ്വ ഇടിച്ചിട്ടത്. പ്രഫഷണൽ ബോക്സിംഗിൽ 24 മത്സരങ്ങളിൽ ജോഷ്വയുടെ 23-ാം ജയമാണ്. ആൻഡി റൂയിസിനോട് മാത്രമാണ് ജോഷ്വ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളൂ.
Related posts
യുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസഡർ
ന്യൂഡൽഹി: ഐസിസി 2024 പുരുഷ ട്വന്റി-20 ലോകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിനെ തെരഞ്ഞെടുത്തു. ലോകകപ്പ് തുടങ്ങാൻ...ഐപിഎൽ ചരിത്രത്തിൽ റിക്കാർഡ് അടി; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി
കോൽക്കത്ത: ഇംഗ്ലീഷ് ബാറ്ററിന്റെ സെഞ്ചുറി പ്രത്യാക്രമണത്തിൽ വീണ്ടും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി. രാജസ്ഥാനെതിരേ ജോസ് ബട്ലറിന്റെ സെഞ്ചുറിയിൽ പരാജയപ്പെട്ട കെകെആർ...ചരിത്രനേട്ടങ്ങൾ സമ്മാനിച്ച് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ ഏകസാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങൾ നിരവധി സമ്മാനിച്ച...