![](https://www.rashtradeepika.com/library/uploads/2020/02/alan-shuhaib.jpg)
കണ്ണൂർ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെ കോളജിൽനിന്നു പുറത്താക്കി. ഇതു സംബന്ധിച്ചു കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള ഡോ. ജാനകി അമ്മാൾ കാന്പസ് അറിയിപ്പ് പുറത്തിറക്കി.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ബിഎ എൽഎൽബി കോഴ്സിൽനിന്നാണ് അലനെ പുറത്താക്കിയിട്ടുള്ളത്. കണ്ണൂർ പാലയാട്ടെ സർവകലാശാല കാന്പസിലായിരുന്നു അലൻ പഠിച്ചിരുന്നത്. അലന്റെ അമ്മ സബിത ശേഖറിനാണ് അറിയിപ്പ് ഒരു കത്തിലൂടെ നൽകിയിരിക്കുന്നത്.
ബിഎ എൽഎൽബി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്ന് അലനെ സർവകലാശാലാ ചട്ടപ്രകാരം നീക്കം ചെയ്യുന്നു എന്നാണു കത്തിൽ വിശദമാക്കുന്നത്. തുടർച്ചയായി 15 ദിവസം ഹാജരാകാതിരുന്നതിനാലാണു പുറത്താക്കുന്നതെന്നും കത്തിൽ പറയുന്നു.