മരം കടപുഴകിവീണു വൈദ്യുത തൂണുകള്‍ തകര്‍ന്നു

knr-maramതളിപ്പറമ്പ്: കനത്ത മഴയെ തുടര്‍ന്നു തളിപ്പറമ്പ് ദേശീയപാതയില്‍ തേക്കുമരം കടപുഴകിവീണു വൈദ്യുത തൂണുകള്‍ തകരുകയും നിര്‍ത്തിയിട്ട ലോറിക്കു കേടുപാടുണ്ടാവുകയും ചെയ്തു. പൂക്കോത്ത്‌നടയ്ക്കു സമീപം ഇന്നുരാവിലെ 11 ഓടെയായിരുന്നു സംഭവം. സ്വകാര്യ നഴ്‌സിംഗ് കോളജ് ഹോസ്റ്റല്‍ വളപ്പിലെ കൂറ്റന്‍ തേക്കുമരമാണു കടപുഴകിയത്. മരം പതുക്കെ ചെരിഞ്ഞുവീഴുന്നതിനിടെ കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഇവിടെ നിര്‍ത്തിയിട്ട കെആര്‍എസ് പാര്‍സല്‍ സര്‍വീസിന്റെ ലോറിക്കു മുകളിലാണു വൈദ്യുതലൈന്‍ വീണതെങ്കിലും തല്‍സമയം വൈദ്യുതി നിലച്ചതിനാല്‍ അപകടമൊഴിവായി. അപകടം നടക്കുമ്പോള്‍ ലോറിക്കുള്ളില്‍ ഡ്രൈവറും ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവറും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. അഞ്ചോളം വൈദ്യുത തൂണുകളും മരം കടപുഴകി വീണു തകര്‍ന്നു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സേനാംഗങ്ങള്‍ എത്തിയാണു മരം മുറിച്ചുമാറ്റിയത്. തളിപ്പറമ്പ് പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Related posts