തലയോലപ്പറമ്പ്: കൊലക്കേസില്‍ ശിക്ഷകഴിഞ്ഞ് പരോളിലിറങ്ങിയ പ്രതി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ തലയോലപ്പറമ്പ് എസ്ഐ രജന്കുമാറിനു പരിക്കേറ്റ് വൈക്കം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ആറിന് ബ്രഹ്മമംഗലം ജംഗഷനിലാണ് സംഭവം. ബ്രഹ്മമംഗലം പുതുവല്‍ വീട്ടില്‍ അമ്മാച്ചന് എന്നുവിളിക്കുന്ന രമേശന്(52) അയല്‍വാസിയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ നെട്ടുകാല്‍തേരി ഓപ്പണ്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ 15-നാണ് 15-ദിവസത്തെ പരോളിലിറങ്ങി നാട്ടിലെത്തിയത്.
ഇന്നലെ വൈകുന്നേരം ഇയാള്‍ ബ്രഹ്മമംഗലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് എസ്ഐ സംഭവസ്ഥലത്തെത്തിയത്. ഇയാളെ ശാന്തനാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് പരിക്കേറ്റതന്ന്് എസ്്്ഐ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.