കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖമാര്‍ നഴ്സിംഗ് കോളജില്‍ റാഗിംഗിനിരയായ അശ്വതിക്ക് കേരളത്തില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അശ്വതിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളില്‍ അരങ്ങേറുന്ന റാഗിംഗ് പോലുള്ള കാടത്തം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സുധീരന് പറഞ്ഞു.
അശ്വതിക്ക് കേരളത്തില്‍ തുടര്‍പഠനത്തിനുള്ള സാഹചര്യമൊരുക്കണം: വി.എം. സുധീരന്
