നെയ്യാറ്റിന്‍കര: നെയ്യാറിന് തീരത്തെ ഡാര്‍ളി അമ്മൂമ്മയെ ചലച്ചിത്രതാരവും എംപിയുമായ സുരേഷ്ഗോപി സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ഓലത്താന്നി കടവിലെത്തിയത്. ഡാര്‍ളി അമ്മൂമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം കടവും സന്ദര്‍ശിച്ചു. ഡാര്‍ളി അമ്മൂമ്മയുടെ വിഷയം മൂഖ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് സുരേഷ്ഗോപി പറഞ്ഞു. നെയ്യാറിലെ അനധികൃത മണല്‍വാരല്‍ നിയ ന്ത്രിക്കാനും മണല്‍മാഫിയയെ നേരിടാനും ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാര്‍ളി അമ്മൂമ്മയുടെ വിഷയം: മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും – സുരേഷ് ഗോപി എംപി
