തിരുമലയില്‍ പൈപ്പ് പൊട്ടി; തകരാര്‍ പരിഹരിച്ച് ജലവിതരണം ഉടന്‍ പുന:സ്ഥാപിക്കും

tvm-pipepottalപേരൂര്‍ക്കട: തിരുമല ജംഗ്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി. പിടിപി സെക്ഷനില്‍നിന്നു തിരുമലയിലേക്കു കുടിവെള്ളമെത്തി ക്കുന്ന 90 എം.എം പി.വി.സി ലൈനാണ് പൊട്ടിയത്. പി.വി.സി ലൈന്‍ മുറിഞ്ഞുപോയതാണ് വെള്ളം പാഴാകാന്‍ കാരണം. ഹൗസ് കണക്ഷനായതിനാല്‍ തിരുമലയിലും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് സെക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം തിരുമല എസ്ബിടിക്കും ജംഗ്ഷനില്‍ മറ്റൊരിടത്തും പൈപ്പിലുള്ള ചോര്‍ച്ച ഇതുവരെ പരിഹരിക്ക പ്പെട്ടിട്ടില്ല. അതുമൂലം പ്രദേശത്ത് കുടിവെള്ള പ്രശ്‌നം അനുഭവപ്പെടുന്നുണ്ട്. കുടിവെള്ള പൈപ്പിലെ തകരാര്‍ പരിഹരിച്ച് ജലവിതരണം ഉടന്‍ പുന:സ്ഥാപിക്കുമെന്നു പിടിപി സെക്ഷന്‍ എ.ഇ ശ്രീകേശ് അറിയിച്ചു.

Related posts