
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു. വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി.
ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നിൽ സ്വർണക്കടത്തു ബന്ധമുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്. ബാലഭാസ്കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.