നെടുമങ്ങാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വഴിയില്‍ തടഞ്ഞ് മര്‍ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും പോലീസുകാരനെ മര്‍ദിക്കുകയും സ്റ്റേഷനിലെ ടിവിയും ജനല്‍ ഗ്ലാസുംഅടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പച്ചമല എം.കെ.മന്‍സിലില്‍ സജീദിനെ കോടതി റിമാന്‍ഡു ചെയ്തു. ഞായറാഴ്ചയാണ് സംഭവം.കരകുളം നെല്ലിമൂട് തെക്കേക്കര പുത്തന്‍ വീട്ടില്‍ കുമാര്‍ ഭാര്യ ഉഷ എന്നിവര്‍ സഞ്ചരിച്ച കാറിനെ മന്നൂര്‍ക്കോണത്തിനു സമീപം വച്ച് സ്കൂട്ടറില്‍ വന്ന സജീദ് ഓവര്‍ടേക്ക് ചെയ്തു തടഞ്ഞു നിര്‍ത്തി.
ഉഷയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.തുടര്‍ന്ന് കുമാറിനെയും മര്‍ദിച്ച സജീദ് കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കൈയിലു|ായിരുന്ന ഹെല്‍മറ്റുകൊ|ý് കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറിന്റെ താക്കോലുമായി കടന്ന സജീദിനെ തൊളിക്കോട്ടു വച്ച് പിന്തുടര്‍ന്നെത്തിയ വലിയമല പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധന നടത്തുന്നതിനിടയിലാണ് പാറാവു ഡ്യൂട്ടിയിലു|ായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജുവിനെ സജീദ് മര്‍ദിക്കുന്നത്. മദ്യ ലഹരിയിലായിരുന്ന സജീദ് സ്റ്റേഷനിലെ ടിവിയും ജനല്‍ ഗ്ലാസും അടിച്ചു തകര്‍ത്തിരുന്നു.