അത്തിപ്പൊറ്റപ്പാലം പുനര്‍നിര്‍മാണം വൈകുന്നു

PKD-PALAMATHIPOKKAMആലത്തൂര്‍: കാവശ്ശേരി തരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കഴനി  അത്തിപ്പൊറ്റ പ്രദേശ ങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗായത്രിപ്പുഴ യ്ക്കു കുറുകെയുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണം ഇതു വരെയും ആരംഭിച്ചിട്ടില്ല. നിലവിലെ പാലത്തിന് പകരമായി പുതിയത് നിര്‍മ്മിക്കുമെന്ന് പറഞ്ഞ് നാലുമാസം മുമ്പ് നിര്‍മാണോദ്ഘാടനം നടത്തിയിരുന്നുവെ ങ്കിലും ഇതുവരെയും ഒരു പ്രവര്‍ത്തിയും ആരംഭിച്ചിട്ടില്ല.

1957 ല്‍ കമ്മ്യൂണിറ്റി പ്രോജക്ട് പ്രകാരം നിര്‍മ്മിച്ച വീതി കുറഞ്ഞപാലത്തിലൂടെയാണ് നിലവില്‍ ഗതാഗതം നടക്കുന്നത്. രണ്ട് വാ ഹനങ്ങള്‍ക്ക് ഒരേ സമയം ഈ പാലത്തില്‍ കൂടി കടന്നു പോകുവാനുള്ള വീതിയില്ലാ ത്തതാണ് പുതിയ പാലം വേണമെന്ന നാട്ടുകാ രുടെ ആവശ്യം പരിഗണിച്ച് പുതിയ പാലം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്.ഇതിന്റെ നിര്‍മ്മാണോല്‍ ഘാടനം ഫെബ്രുവരി 26 ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് എ.കെ .ബാലന്‍ എം.എല്‍.എ നടത്തിയത്.

75 മീറ്റര്‍ നീളത്തിലും ഒന്നര മീറ്റര്‍ വീതം ഇരുവശങ്ങളിലേക്ക് നടപ്പാത ഉള്‍പ്പെടെ 10 മീറ്റ ര്‍ വീതിയിലുമാണ് എട്ടു കോടി രൂപ മുതല്‍ മുടക്കില്‍ ആണ് പുതിയ പാലം നിര്‍മ്മി ക്കുന്നതിന് അനുമതി ലഭിച്ചത്.  നിലവിലെ പാലം പൊളിച്ച്ഉടനെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുമെന്നു ള്ളതി നാല്‍ ഇതുവഴിയുള്ള ഗതാഗതം പത്തനാ പുരം, തോണിപ്പാട് വഴി തിരിച്ചുവിടുമെന്നും അന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം തുടങ്ങിയിട്ടില്ല. മഴക്കാലമായതിനാല്‍ ഇപ്പോള്‍ പുഴയില്‍ വെള്ളം നിറഞ്ഞിട്ടുമുണ്ട്

Related posts