വടകര: കക്കൂസ് മാലിന്യം ഓവുചാലിലേക്ക് തള്ളിയെന്നാരോപിച്ച് വടകര നഗരത്തിലെ ലോഡ്ജിനെതിരെ പ്രതിഷേധം. മെയിന്‍ റോഡിലെ ബ്ലൂസ്റ്റാര്‍ ലോഡ്ജിനെതിരെയാണ് നാട്ടുകാരും മുനിസിപ്പല്‍ അധികൃതരും രംഗത്ത് വന്നത്.ലോഡ്ജിനു മുന്നില്‍ മലിനജലം കെട്ടിക്കിടക്കുന്നന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കരിമ്പനത്തോട് സംരക്ഷണസമിതിയുടെ സഹായത്തോടെ രംഗത്തെത്തുകയായിരുന്നു. ഇവര്‍ സംഘടിച്ച് സ്ലാബ് നീക്കി പരിശോധിച്ചപ്പോഴാണ് പൈപ്പ് വഴി മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നുവെന്ന് വ്യക്തമായത്.
ലോഡ്ജിനെതിരെ രോഷം ഉയര്‍ന്നതോടെ പോലീസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം സമീപത്തെ കടകൡലുള്ളവര്ക്ക് ദുരിതം സമ്മാനിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നു നാട്ടുകാരും കരിമ്പനത്തോട് സംരക്ഷണസമിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുന്‍സിപ്പല്‍ ആക്ട് 377 പ്രകാരം 24 മണിക്കൂറിനുള്ളില്‍ ലോഡ്ജ് അടച്ചുപൂട്ടി മാലിന്യസംസ്കരണത്തിന് പുതിയ വഴിതേടണമെന്ന് നഗരസഭ നോട്ടീസ് നല്‍കിയത്. ലോഡ്ജും ഫാസ്റ്റ്ഫുഡും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.
മൂന്നു പൈപ്പുകളിലൂടെയാണ് കെട്ടിടത്തില്‍നിന്നും മലിനജലം ഓവുചാലിലേക്ക് ഒഴുക്കിയത്. എതിര്‍പ് കണക്കിലെടുത്ത് ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് കൃഷ്ണവേണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷജില്‍കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ പി.കെ. ബിന്ദു, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി.