പിന്നിൽ ഒരാൾ മാത്രമല്ല? കുമരകത്ത് കാണിക്കവഞ്ചി തകർത്ത് മോഷണവും മോഷണശ്രമവും; സിസിടിവി കാമറ പരിശോധിക്കാനൊരുങ്ങി പോലീസ്



കു​മ​ര​കം: കു​മ​ര​ക​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം. ഇ​ന്ന​ലെ രാ​ത്രി പ​ള്ളി​ച്ചി​റ​യി​ലും ജെ​ട്ടി​യി​ലു​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്.

കു​മ​ര​കം വ​ട​ക്കും​ഭാ​ഗം എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം 38-ാം ന​ന്പ​ർ ഗു​രു​ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും പ​ണ​വും ച​ങ്ങ​ല പൊ​ട്ടി​ച്ചാ​ണ് മോ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് അ​ടി പൊ​ക്ക​മു​ള്ള സ്റ്റീ​ൽ കാ​ണി​ക്ക​വ​ഞ്ചി ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​ന്നു പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി പ്ര​ഭാ​ത പൂ​ജ​യ്ക്കാ​യി പു​ല​ർ​ച്ചെ 4.30ന് ​ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക വ​ഞ്ചി കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​രു​ന്പ് തൂണു​മാ​യി ച​ങ്ങ​ല​യ്ക്ക് ബ​ന്ധി​പ്പി​ച്ചി​രു​ന്ന കാ​ണി​ക്ക വ​ഞ്ചി ക്ഷേ​ത്ര​ത്തി​ലെ മൈ​ക്ക് സ്റ്റാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് വേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്ന് പ​ണം എ​ടു​ത്തി​ട്ട് മൂ​ന്നു മാ​സം ആ​യെ​ന്നും കു​റ​ഞ്ഞ​ത് 10,000 രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് എം.​ജെ. അ​ജ​യ​ൻ അ​റി​യി​ച്ചു.ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്രം വ​ക ബോ​ട്ടു​ജെ​ട്ടി പാ​ല​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ അ​പ്രോ​ച്ചു റോ​ഡി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​ന്‍റെ പൂ​ട്ടാ​ണ് ഇ​ന്ന​ലെ രാ​ത്രി മോ​ഷ്്ടാ​ക്ക​ൾ ത​ക​ർ​ത്ത​ത്.

പ​ണം അ​പ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ണി​ക്ക മ​ണ്ഡ​പം ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ക്കു​ക ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. ഈ ​കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​ലെ പ​ണം ഇ​ന്ന​ലെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ തു​റ​ന്ന് എ​ടു​ത്ത​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ശോ​ക​ൻ പ​റ​ഞ്ഞു.

മോ​ഷണ ശ്ര​മം ന​ട​ന്ന ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും രാ​ത്രി​യി​ൽ വേ​ണ്ട​ത്ര വെ​ളി​ച്ചം ഉ​ള്ള​താ​ണ്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി ​കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും സ്ഥ​ല​ത്ത് എ​ത്തി​യ കു​മ​ര​കം എ​സ്ഐ എ​സ്. സു​രേ​ഷും സം​ഘ​വും പ​റ​ഞ്ഞു.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ച​ന്ത​ക്ക​വ​ല ഉ​ൾ​പ്പ​ടെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സി​സി ടി​വി കാമ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​പ്പെ​ട്ട മ​റ്റു പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സി​സി ടി​വി കാമ​റ​ക​ൾ ഇ​ല്ലാ​ത്ത​തും വേ​ണ്ട​ത്ര വ​ഴി​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തും മോ​ഷണം ന​ട​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.

 

 

Related posts

Leave a Comment