ജോ​ലി ചെ​രു​പ്പു തുന്നൽ, കാ​ർ​ഡ് എ​പി​എ​ൽ! കാര്‍ഡ് മാറ്റിക്കിട്ടുന്നതിനായി ഓഫീസില്‍ കയറിയിറങ്ങി മടുത്തതായി ചന്ദ്രശേഖരന്‍

തൊ​ടു​പു​ഴ: ഉ​പ​ജീ​വ​ന​ത്തി​നാ​യി ചെ​രു​പ്പുകുത്തി​യു​ടെ ജോ​ലി ചെ​യ്യു​ന്ന ആ​ളി​ന് ല​ഭി​ച്ച​ത് എ​പി​എ​ൽ കാ​ർ​ഡ്.

കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വ​ർ​ഷം മു​ന്പ് സ​പ്ലൈ​ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല.​

കു​മാ​ര​മം​ഗ​ലം പാ​റ സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ൻ താ​ഴ​പ്പ​ള്ളി​ലി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.

ഭാ​ര്യ ഗി​രി​ജ​യു​ടെ കുടുംബവീ​ടി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന അ​ന്ത്യോ​ദ​യ റേ​ഷ​ൻ കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ മാ​റ്റി​യെ​ടു​ക്കാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു വി​ന​യാ​യ​ത്.

തൊ​ടു​പു​ഴ സി​വി​ൽ​സ്റ്റേ​ഷ​നു മു​ന്നി​ലു​ള്ള റോ​ഡ​രി​കി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഭാ​ര്യ ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള ആ​ളാ​ണ്.

സ്വ​ന്ത​മാ​യി ഇ​വ​ർ​ക്ക് വീ​ടി​ല്ല. വാ​ട​ക​വീ​ട്ടി​ലാ​ണ് 18 വ​ർ​ഷ​മാ​യി താ​മ​സം. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ചെ​രു​പ്പ് കു​ത്തി​യാ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്.

കാ​ർ​ഡ് മാ​റ്റി​ക്കി​ട്ടു​ന്ന​തി​നാ​യി ഓ​ഫീ​സി​ർ ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത​താ​യും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment