കോട്ടയം: 81-ാമത് അന്തർ സർവകലാശാലാ പുരുഷ അത്ലറ്റിക്സിൽ ഇന്നലെ കേരളത്തിലേക്ക് ഒരു റിക്കാർഡ് സ്വർണമെത്തി.
മംഗളൂരു മൂഡബിദ്രിയിൽ നടക്കുന്ന മീറ്റിൽ പോൾവോൾട്ടിലൂടെ എംജി സർവകലാശാലയുടെ എ.കെ. സിദ്ധാർഥ് ആണ് റിക്കാർഡ് സ്വർണം കരസ്ഥമാക്കിയത്.
4.92 മീറ്റർ ഉയരം കുറിച്ചാണ് സിദ്ധാർഥിന്റെ സുവർണനേട്ടം. 2018ൽ കാലിക്കട്ട് സർവകലാശാലയുടെ കെ.ജി. ജെസൻ കുറിച്ച 4.91 മീറ്റർ എന്ന മീറ്റ് റിക്കാർഡാണ് സിദ്ധാർഥ് തിരുത്തിയത്.
എംജി സർവകലാശാലയുടെ ഗോഡ്വിൻ ഡാമിനിലൂടെ വെള്ളിയും കേരളത്തിലേക്ക് എത്തി. 4.85 മീറ്റർ ഉയരം ക്ലിയർ ചെയ്താണ് ഗോഡ്വിൻ എംജിക്കായി വെള്ളി കരസ്ഥമാക്കിയത്.
കേരള സർവകലാശാലയുടെ മുഹമ്മദ് ലാസൻ (14.49 സെക്കൻഡ്) 110 മീറ്റർ ഹർഡിൽസിൽ വെങ്കലത്തിൽ മുത്തമിട്ടു.