കുമരകം: ഇല്ലിക്കൽ കവലയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന പെട്രോൾ പന്പ് ഉടമയും ഡീസൽ അടിച്ചതിന് പണം നൽകാനുള്ള ജെസിബി ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടി.
പമ്പ് ഇപ്പോൾ പ്രവർത്തനരഹിതമാണെങ്കിലും മുന്പ് ഡീസൽ അടിച്ച ഇനത്തിൽ നൽകുവാനുള്ള പണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഉടമ സജു ജോണിന് മർദനമേറ്റത്.
ഇല്ലിക്കൽ താമസിച്ചുവരുന്ന എറണാകുളം സ്വദേശി ഷിനോ മർദിച്ചെന്നാണ് പരാതി.പഞ്ചായത്ത് നികുതി തർക്കത്തെത്തുടർന്ന് തിരുവാർപ്പ് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും സാന്പത്തിക പ്രതിസന്ധിയും മൂലം സ്ഥാപനം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
ഇന്നലെ രാതി ഏഴോടെ പണം നൽകുവാനുള്ള ഷിനോയെ കണ്ടുമുട്ടി പണം ആവശ്യപ്പെട്ടു.പണം നൽകാൻ തയാറാകാതിരുന്നതിനാൽ സജു ജെസിബിയുടെ മുന്നിൽ കയറിനിന്ന് തടസം സൃഷ്ടിച്ചതോടെയാണ് തമ്മിൽ തല്ലിയത്.
കുമരകം എസ്ഐ എസ്. സുരേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവരേയും സ്റ്റേഷനിലെത്തിച്ച് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.