പുകവലിക്കാരനെന്ന പേരില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാവില്ലെന്ന് കോടതി

COURTതൃശൂര്‍: ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ഇന്‍ഷ്വറന്‍സ് ക്ലെയിം പുകവലിക്കാരനെന്ന് ആരോപിച്ചു നിഷേധിച്ചതിനെതിരേ ഫയല്‍ ചെയ്ത കേസില്‍ പരാതിക്കാരന് അനുകൂലമായ വിധി.കരുവന്നൂര്‍ സ്വദേശി പൊന്നംപുറത്ത് വീട്ടില്‍ പി.എ. മുഹമ്മദ് അലി ഫയല്‍ ചെയ്ത കേസിലാണ് തൃശൂരിലെ ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ (മലയാളി) പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജര്‍ക്കെതിരേ തൃശൂര്‍ ജില്ലാ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. പരാതിക്കാന്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഹാര്‍ട്ട് ഷീല്‍ഡ് എന്ന പദ്ധതിയിലാണു ചേര്‍ന്നിരുന്നത്. പുകവലിക്കാരനായതിനാല്‍ നിലവിലുള്ള അസുഖം എന്ന പേരിലാണു ക്ലെയിം നിഷേധിച്ചത്.

മുഹമ്മദ് അലി എട്ടു വര്‍ഷം മുമ്പാണു പുകവലിച്ചിരുന്നതെന്നു ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രധാന തെളിവായി കോടതി പരിഗണിച്ചു.ഹൃദയ ശസ്ത്രക്രിയയ്ക്കു ചെലവായ 1.91 ലക്ഷം രൂപയും പലിശയും ചെലവിലേക്ക് 2,500 രൂപയും നല്‍കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോടു പ്രസിഡന്റ് പി.കെ. ശശി, മെമ്പര്‍മാരായ വി.വി. ഷീന, എം.പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Related posts