ഷൊര്‍ണൂര്‍: സദാചാര കൊലയെപ്പറ്റി ഷൊര്‍ണൂര്‍ ഡിെൈവസ്പി തുടരന്വേഷണം തുടങ്ങി. കുലുക്കല്ലൂരില്‍ സദാചാര ഗുണ്ടകളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന് കേസാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. കേരള ദളിത് ഫോറം ജില്ലാ പ്രസിഡന്റ് ചോലയില്‍ വേലായുധന് നല്കിയ പരാതിയിലാണ് ജില്ലാ പോലീസ് സൂപ്രണ്ട് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 2015 ഫെബര്ുവരിയിലാണ് കുലുക്കല്ലൂര്‍ മൂത്തെവീട്ടില് പ്രഭാകരന് (55) സദാചാര ഗുണ്ടാമര്ദനത്തില് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ ചെര്‍പ്പുളശേരി പോലീസ് അറസ്റ്റുചെയ്തിരുന്നു. സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രഭാകരന് പട്ടികജാതിക്കാരനായിട്ടുപോലും ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ക്കാതെയാണ് അന്വേഷണം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.ഇതു കണക്കിലെടുത്താണ് ദളിത് ഫോറം പ്രസിഡന്റ് ചോലയില്‍ വേലായുധന് പരാതി നല്‍കിയത്.എസ്്സി-എസ്ടി മോണിറ്റരിംഗ് കമ്മിറ്റിയും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് തുടരന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയത്. പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമം തടയല്‍ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയാണ് കേസ് അന്വേഷിക്കുക. ആവശ്യമെങ്കില്‍ പ്രതികളെ വീണ്ടും തെളിവെടുപ്പിന് എത്തിക്കും. നിലവില്‍ പ്രഭാകരന്റെ മരണത്തോടെ കുടുംബം അനാഥമായിരിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല.