മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ അമ്മായിയമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
സംഭവത്തെ തുടർന്ന് ഗുഡാഡെ ലേഔട്ടിൽ താമസിക്കുന്ന പുനം ആനന്ദ് ശിഖർവാറിനെ (36) പോലീസ് അറസ്റ്റ് ചെയ്തു.
മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന പുനം അതിനുള്ള മരുന്ന് കഴിച്ചിരുന്നു. എന്നാൽ, പ്രതി കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്ന് കഴിക്കുന്നത് നിർത്തി കുടുംബാംഗങ്ങളുമായി വഴക്കിട്ടിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മായിയമ്മയായ താരാദേവിയുടെ കഴുത്ത് അറക്കുകയായിരുന്നു. ഇവർ ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു.