യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍

tvm-arrestപോത്തന്‍കോട്: കൊലപാതക ശ്രമം ,പിടിച്ചുപറി കേസുകളിലെ പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാര നുമൊത്തുബൈക്കില്‍ വരുകയായിരുന്ന അഭിലാഷിനെ കുറ്റിയാണി ജംഗ്ഷനില്‍ തടഞ്ഞു നിര്‍ത്തി വാള്‍ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയായ  വട്ടപ്പാറ കുറ്റിയാണി കിഴക്കുംകരമേലെപുത്തന്‍വീട് ശിശിരാ ഭവനില്‍ രാകേഷ് ( 29 )ആണ് പിടിയിലായത്.

ആറ്റിങ്ങല്‍കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി അനിച്ചന്‍നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുമാസം മുന്‍പായിരുന്നു കേസിന്ആസ്പദമായ സംഭവം നടന്നത്. സംഭവത്തിനു ശേഷം രാകേഷ് ഒളിവിലായിരുന്നു.ഓണത്തിന് നാട്ടിലെത്തി കൊടൈക്കനാല്‍ യാത്രയും കഴിഞ്ഞെത്തുമ്പോള്‍ വേറ്റിനാട്വച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറ്റിങ്ങല്‍ എഎസ്പി ആദിത്യ,പോത്തന്‍കോട് സി ഐ എസ്. ഷാജി, എസ്‌ഐമാരായ ജോസ്,പ്രവീണ്‍, മോഹനന്‍, എസ് സിപിഒമാരായ ശ്രീജിത്ത്, ഫ്രാങ്ക്‌ളിന്‍, മനോജ്, സുധി,അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related posts