അടുത്തിടെ റെഡ്ഡിറ്റിൽ യുഎസ്സിലെ ഒരു പ്രധാന എയർലൈൻസിലെ ജീവനക്കാരൻ ഒരു പോസ്റ്റിട്ടു.’നിങ്ങൾക്ക് അറിയാൻ തോന്നുന്നതെല്ലാം എന്നോട് ചോദിക്കൂ, ഞാൻ അതിന് ഉത്തരം തരാം’ എന്നതായിരുന്നു പോസ്റ്റ്. 25 വർഷമായി താൻ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി നോക്കുന്നുണ്ട് എന്നും ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് മറുപടിയുമായെത്തിയത്. ചോദ്യത്തിനുള്ള ഉത്തരം നൽകുന്നതിനിടെ വിമാനത്തിൽ വച്ചുണ്ടായ വളരെ വിചിത്രമായ മോശപ്പെട്ട അനുഭവങ്ങളും അയാൾ പങ്കുവച്ചു.
‘വിമാനത്തിൽ നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്തായിരുന്നു’ എന്നാണ് ഒരാൾ ഇയാളോട് ചോദിച്ചത്. ‘അത് ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടമാണ്’ എന്നാണ് അയാൾ നൽകിയ മറുപടി.
അതുപോലെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉപയോഗിച്ച അടിവസ്ത്രങ്ങൾ, ടാംപണുകൾ എന്നിവയും വിമാനത്തിൽ കണ്ടിട്ടുണ്ട് എന്നും ഇതൊക്കെയാണ് ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ചകളിൽ ചിലത് എന്നും ഇയാൾ കൂട്ടിച്ചേർത്തു.
വിമാനത്തിൽ വഴക്കുണ്ടാക്കുക, വിമാനത്തിൽ സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തുക, മദ്യപിച്ച് വരുന്നവരെ നിയന്ത്രിക്കുക എന്നീ സംഭവങ്ങളെ കുറിച്ചും അയാൾ വ്യക്തമാക്കി. ഇങ്ങനെയൊക്കെ ആണെങ്കിലും ജോലിയിലൂടെയുള്ള നേട്ടങ്ങളെ കുറിച്ചും അയാൾ പറയുന്നുണ്ട്.