പോത്തന്‍കോട്: സ്വരമാധു രിയില്‍ വിസ്മയം തീര്‍ത്ത് നവരാത്രി സദസിനെ ധന്യമാക്കി അഖില്‍ ഷാ അന്‍സാറിന്റെ സംഗീത കച്ചേരി. പള്ളിപ്പുറം തോന്നല്‍ ദേവി ക്ഷത്ര ത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഈ പതിനേഴുകാരന്‍ സംഗീത കച്ചേരി അവതരിപ്പിച്ചത്. നന്ദുവും നിതിന്‍ എസ്.കാര്‍ത്തികേയനും പരവൂര്‍ സുനിലും ഒപ്പമുണ്ടായിരുന്നു. ഏഴു വര്‍ഷമായി പ്രശസ്ത സംഗീതജ്ഞന്‍ വര്‍ക്കല സി. എസ്.ശാന്താറമിന്റെ ശിക്ഷണത്തില്‍ ശാസ്തീയ സംഗീതം അഭ്യസിക്കുന്ന ഈ കൊച്ചു കലാകാരന്‍ ആദ്യമായാണ് സംഗീത കച്ചേരി അവതരിപ്പിക്കുന്നത്.
സംഗീത അരങ്ങേറ്റവും ഇതേ ക്ഷേത്രത്തിലായിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും കണിയാപുരം ഉപജില്ലയില്‍ എച്ച്എസ്എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.അതുപോലെ പദ്യം ചൊല്ലലില്‍ എ ഗ്രേഡും. 2015-16 സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തിരുവനന്തപുരം ജില്ലയിലും ശാസ്ത്രീയ സംഗീതത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു.
വളരെക്കാലത്തെ ആഗ്രഹമായിരുന്നു കച്ചേരി അവതരിപ്പിക്കുക എന്നത്. അതിനു ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയത് തന്റെ കുടുംബവും തന്റെ ഗുരു നാഥനുമാണ്. ഇനിയും ഒരുപാട് വേദികളില്‍ കച്ചേരി അവതരിപ്പിക്കുക എന്നതാണ് ആഗ്രഹമെന്നും അഖില്‍ ഷാ പറഞ്ഞു. കഴകൂട്ടത്തെ പത്ര പ്രവര്‍ത്തകനായ എം.എം. അന്‍സാറിന്റെയും പെരുമാതുറ അല്‍ ഫജ്ര്‍ പബ്ലിക്ക് സ്കൂള്‍ അധ്യാപിക സജീനയുടെയും മകനാണ് അഖില്‍ ഷാ. ആദില്‍ അന്‍സാര്‍, അഫ് ലഖ്അന്‍സാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.