കത്രീനയെ മയക്കാന്‍ ആദിത്യയും?

kathreena0710ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ മനസില്‍ ഇടം നേടാന്‍ യുവനായകന്‍ ആദിത്യ റോയ് കപൂര്‍ ശ്രമിക്കുന്നുണ്ടോ? രണ്‍ബീര്‍ കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകന്‍മാരില്ലാതെ ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയാണ് കത്രീന. ഈ സാഹചര്യം മുതലെടുക്കാന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയോടൊപ്പം ആദിത്യ റോയ് കപൂറും മത്സരിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. ഫിറ്റൂര്‍ എന്ന  ബോളിവുഡ് ചിത്രത്തില്‍ കത്രീനയുടെ നായകനായി അഭിനയിച്ചയാളാണ് ആദിത്യ റോയ് കപൂര്‍.

കഴിഞ്ഞ രാത്രി ഇരുവരും ഒന്നിച്ച് കുറേസമയം ചെലവഴിച്ചുവത്രേ. ആദിത്യ ഡ്രൈവ് ചെയ്ത കാറില്‍ കത്രീന ആദിത്യയോടൊപ്പം മുന്‍സീറ്റിലിരുന്ന് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിന്നര്‍ കഴിക്കാന്‍ പുറത്തുപോയെന്നും രാത്രി വൈകി കത്രീനയെ ആദിത്യ മുംബൈ ബാന്ദ്രയിലുള്ള കത്രീനയുടെ താമസസ്ഥലത്തുവരെ കൊണ്ടുവിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts