സഖാവ് മാര്‍ച്ചിലെത്തും

nivin-paulyനിവിന്‍ പോളി യുവ രാഷ്ട്രീയ പ്രവര്‍ത്തകനായി അഭിനയിക്കുന്ന  ‘സഖാവ്’ മാര്‍ച്ച് മാസത്തില്‍ തിയറ്ററില്‍ എത്തും.  യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിര്‍മിച്ച്, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവ്’. ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകര ണം തൃശൂരിലും രണ്ടാം ഘട്ട ചിത്രീകരണം  കോട്ടയത്തും പൂര്‍ത്തിയായി. പീരുമേട്ടിലാണ് മൂന്നാംഘട്ട ചിത്രീകരണം.

ഇടക്കാലത്ത് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനു പോയതുമൂലമാണ് നിവിന്‍ പോളിക്കു മലയാളത്തില്‍ ഇടവേള വന്നത്.  നിവിന്‍ പോളി നിര്‍മിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന സിനിമയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.  അല്‍ത്താഫ് ആണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’സംവിധാനം ചെയ്യുന്നത്.

Related posts