പ​ല നാ​ൾ ക​ള്ള​ൻ ഒ​രു നാ​ൾ പി​ടി​യി​ൽ… സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന യു​വാ​വ് പി​ടി​യി​ൽ: മൊ​ബൈ​ൽ​ഫോ​ണി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്;13,000ലേ​റെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ച്ച് സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന യു​വാ​വ് പി​ടി​യി​ൽ. ശു​ഭം കു​മാ​ർ മ​നോ​ജ് പ്ര​സാ​ദ് സിം​ഗ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ർ​ണാ​ട​ക ബെ​ല്ലാ​രി സ​ന്ദൂ​രി​ലാ​ണു സം​ഭ​വം. ഡ​ൽ​ഹി​യി​ൽ ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യ ശു​ഭം സ​ന്ദൂ​രി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​പ്‌​ലോ​ഡ് ചെ​യ്ത് സ്ത്രീ​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത മും​ബൈ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ലി​ൽ​നി​ന്ന് 13,000ലേ​റെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​നി​ത​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും അ​വ​രെ ന​ഗ്ന​വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​തി​നു വ​ഴ​ങ്ങാ​ത്ത​വ​രു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​തി പ​ങ്കു​വ​ച്ചി​രു​ന്നു. ഗൂ​ഗി​ളി​ൽ​നി​ന്നു സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment