ഫൈ​ന​ലി​ൽ മി​ന്നും ജ​യം; യു​എ​സ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം നേ​ടി ആ​യു​ഷ് ഷെ​ട്ടി

കൗ​ണ്‍​സി​ൽ ബ്ല​ഫ്സ്: ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ർ 300ന്‍റെ യു​എ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സ് കി​രീ​ടം നേ​ടി ഇ​ന്ത്യ​ൻ താ​രം ആ​യു​ഷ് ഷെ​ട്ടി. ഫൈ​ന​ലി​ൽ കാ​ന​ഡ​യു​ടെ ബ്ര​യാ​ൻ യാം​ഗി​നെ​യാ​ണ് ആ​യു​ഷ് തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ജ​യം. 47 മി​നി​റ്റ് നീ​ണ്ട് നി​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് ആ​യു​ഷ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 21-18, 21-12.

ഇ​രു​പ​തു​കാ​ര​നാ​യ ആ​യു​ഷ് സെ​മി​യി​ൽ താ​യ്‌​വാ​ന്‍റെ ചൗ ​ടി​യ​ൻ ചെ​ന്നി​നെ ത​ക​ർ​ത്താ​ണ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. പി​ന്നി​ൽ​നി​ന്ന​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വോ​ടെ​യാ​ണ് ഫൈ​ന​ലി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്ത​ത്. 67 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ആ​യു​ഷ് 21-23, 21-15, 21-14 എ​ന്ന സ്കോ​റി​നാ​ണ് മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment