തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്്്ട്രാര് ബോധപൂര്‍വം ഗവര്‍ണറെ തടഞ്ഞു.
രജിസ്ട്രാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി. ഗവര്‍ണര്‍ എത്തിയ ശേഷമാണ് ഹാളിന്റെ അനുമതി റദ്ദാക്കിയെന്നു കാട്ടി രാജ്ഭവനിലേക്കു മെയില്‍ അയച്ചത് എന്നിങ്ങനെയാണ് വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
അടിയന്തരാവസ്ഥയുടെ 50ാം വാര്ഷികത്തിനെതിരേ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പരിപാടിയുടെ ഉദ്ഘാടകന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.ഇതിനെതിരേ എസ്എഫ്ഐയും കെഎസ് യുവും പ്രതിഷേധവുമായി രംഗത്തുവരികയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ നടപടിക്കെതിരേ ആക്ഷേപം ഉയര്‍ന്നതോടെ രാജ്ഭവന് വിസിയോട് വിശദീകരണം തേടുകയായിരുന്നു.