കു​ന്നം​കു​ളത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്; നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം

കു​ന്നം​കു​ളം (തൃ​ശൂ​ർ): അ​ക്കി​ക്കാ​വ് ബൈ​പ്പാ​സി​നു​സ​മീ​പം പ​ന്നി​ത്ത​ട​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും മീ​ൻ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ൾ​പ്പ​ടെ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് നി​ന്ന് കു​മ​ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും കു​ന്നം​കു​ള​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന മീ​ൻ ലോ​റി​യു​മാ​ണ് കൂ​ടി​യി​ടി​ച്ച​ത്.കൂ​ടി​യി​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ക​യ​റി ര​ണ്ട് ക​ട​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

ബ​സി​ലെ ഡ്രൈ​വ​ർ രാ​ജേ​ഷി​നും, ലോ​റി ഡ്രൈ​വ​ർ​ക്കും, ക​ണ്ട​ക്ട​ർ​ക്കും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മു​ഴു​വ​ൻ ആ​ളു​ക​ളേ​യും കു​ന്നം​കു​ള​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റേ​യും മീ​ൻ​ലോ​റി​യു​ടേ​യും മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റോ​ഡ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ പ​ന്നി​ത്ത​ടം കേ​ന്ദ്രീ​ക​രി​ച്ച് അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​വു​ക​യാ​ണ്.

 

 

Related posts

Leave a Comment